‘വിരാടിൽനിന്നും ജദേജയിൽനിന്നും പഠിക്കാനുണ്ട്’; ക്രിക്കറ്റ് താരങ്ങളുടെ ‘പത്താൻ’ ഡാൻസ് പങ്കുവെച്ച് ഷാറൂഖ് ഖാൻ
text_fieldsബോളിവുഡിലെ സകല റെക്കോഡുകളും തകർത്ത് ബോക്സ് ഓഫിസിൽ മുന്നേറ്റം തുടരുകയാണ് ഷാറൂഖ് ഖാൻ നായകനായ ‘പത്താൻ’ എന്ന ചിത്രം. 1000 കോടി കലക്ഷനിലേക്ക് സിനിമ അതിവേഗം നീങ്ങുന്നെന്നാണ് റിപ്പോർട്ടുകൾ. ചിത്രം ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ വരെ ഏറെ സ്വാധീനിച്ചെന്നാണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായ വിഡിയോ സൂചിപ്പിക്കുന്നത്. ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്ലിയും രവീന്ദ്ര ജദേജയും പത്താനിലെ ‘ജൂമെ ജൊ പത്താൻ’ എന്ന ഹിറ്റ് ഗാനത്തിലെ ചുവടുകൾ അനുകരിക്കുന്നതാണ് വിഡിയോയിൽ. ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിൽ നാഗ്പൂരിൽ ആസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിനിടെ ഗ്രൗണ്ടിലായിരുന്നു താരങ്ങളുടെ ഡാൻസ്.
സംഭവം ക്രിക്കറ്റ് താരങ്ങളുടെ മാത്രമല്ല, ഷാറൂഖ് ഖാൻ ആരാധകരും ഏറ്റെടുത്തു. ഇപ്പോൾ ഷാറൂഖ് ഖാനും ഇതേ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ്. ‘‘അവർ എന്നെക്കാൾ നന്നായി അത് ചെയ്യുന്നു, വിരാടിൽനിന്നും ജദേജയിൽനിന്നും പഠിക്കാനുണ്ട്’’ എന്ന കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

