Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസച്ചി​െൻറ മകൾ ശുഭ്​മാൻ...

സച്ചി​െൻറ മകൾ ശുഭ്​മാൻ ഗില്ലി​െൻറ ഭാര്യ​ ​; ഗോസിപ്പ്​ 'ശരിവെച്ച്​' ഗൂഗിൾ

text_fields
bookmark_border
സച്ചി​െൻറ മകൾ ശുഭ്​മാൻ ഗില്ലി​െൻറ ഭാര്യ​ ​; ഗോസിപ്പ്​ ശരിവെച്ച്​ ഗൂഗിൾ
cancel

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ്​ ടീം നായകൻ വിരാട്​ കോഹ്​ലിയുടെ ഭാര്യ അനുഷ്​ക ശർമ അഫ്​ഗാനിസ്​താൻ ബൗളർ റാഷിദ്​ ഖാ​െൻറ ഭാര്യയാണെന്ന അബദ്ധത്തിന്​ പിന്നാലെ ഗൂഗിളിന്​ വീണ്ടും അമളി പറ്റി. ക്രിക്കറ്റ്​ ഇതിഹാസം സചിൻ ടെണ്ടുൽക്കറുടെ മകൾ സാറ കൊൽകത്ത നൈറ്റ്​റൈഡേഴ്​സ്​ ഓപ്പണർ ശുഭ്​മാൻ ഗില്ലി​െൻറ ഭാര്യയാണെന്നാണ്​ ഗൂഗിളി​െൻറ പുതിയ കണ്ടെത്തൽ.

സാറയും ഗില്ലും പ്രണയത്തിലാണെന്ന്​ ഗോസിപ്പുകൾ പരക്കുന്നതിനിടെയാണ്​ ഗൂഗിളും ഇത്​'ശരിവെച്ചിരിക്കുന്നത്​'. സാറയും ഗില്ലും സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദം പങ്കുവെക്കുന്നതിനാൽ ചിലകേന്ദ്രങ്ങൾ ഇരുവർക്കുമെതിരെ ഗോസിപ്പുകൾ പ്രചരിപ്പിച്ചിരുന്നു​. ഐ.പി.എല്ലിൽ മികച്ച പ്രകടനം കാഴ്​ച വെച്ച ഗില്ലിനെ സാറ അഭിനന്ദിച്ചിരുന്നു.


സാറയുടെയും ഗില്ലി​െൻറയും പേരുകൾ വെച്ച്​ ഗോസിപ്പുകൾ ഉയർന്നതോടെ ഇന്ത്യക്കാർ കൂട്ടമായി ഇരുവരെയും സെർച്ച്​ ചെയ്​തതാണ്​ ഗൂഗിളിന്​ ഇത്തരമൊരു അബദ്ധം വരുത്തിയത്​. 2018ൽ ഒരു ലൈവ്​ ഷോക്കിടെ ഇഷ്​ടപ്പെട്ട ബോളിവുഡ്​ നടിമാർ ആരാണെന്ന ചോദ്യത്തിന്​ റാഷിദ്​ ഖാൻ അനുഷ്​ക ശർമയും പ്രീതി സിൻറയും എന്ന്​ ഉത്തരം നൽകിയിരുന്നു. ഇതിനുപിന്നാലെ അനുഷ്​കയെയും റാഷിദിനെയും ചേർന്ന്​ സെർച്ചുകൾ വർധിച്ചതാണ്​ ഗൂഗിളി​െൻറ 'കണക്കുകൂട്ടലുകൾ' തെറ്റിച്ചത്​. കാര്യം എന്തായാലും തങ്ങളുടെ സെർച്ച്​ എഞ്ചിൻ ആൽഗരിതത്തെ പറ്റി ഗൂഗിൾ ഒന്ന്​ പുനർവിചിന്തനം നടക്കേണ്ടിയിരിക്കുന്നുവെന്ന്​ ചുരുക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shubman GillSara Tendulkar
Next Story