കറുത്ത ബാൻഡ് ധരിച്ച് ഇന്ത്യൻ ടീം; കാരണം ഇതാണ്..
text_fieldsചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ ആസ്ട്രേലിയയും ഇന്ത്യയും ഏറ്റുമുട്ടുകയാണ്. ടോസ് നേടിയ ആസ്ട്രേലിയ ഇന്ത്യയെ ഫീൽഡിങ്ങിനയച്ചു. ദുബൈയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ആസ്ട്രേലിയക്ക് മൂന്ന് വിക്കറ്റ് നഷ്ടമായിട്ടുണ്ട്. കയ്യിൽ കറുത്ത് ബാൻഡ് ധരിച്ചാണ് ഇന്ത്യൻ താരങ്ങൾ കളത്തിൽ ഇറങ്ങിയത്. ഇതിന് പിന്നിലെ കാരണം ആരാധകർ തിരഞ്ഞിരുന്നു.
ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ സ്പിന്നമറായ പദ്മാകർ ശിവാൽകറിന് ആദരസൂചകമായാണ് താരങ്ങൾ കറുത്ത ആം ബാൻഡ് ധരിച്ചെത്തിയത്. കഴിഞ്ഞ ദിവസം വാർദക്യ രോഗങ്ങൾ മൂലം84ാം വയസ്സിൽ മരണപ്പെട്ട ശിവാൽക്കർ മുംബൈയുടെ ഇതിഹാസമാണ്. 124 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നും 589 വിക്കറ്റുകൾ സ്വന്തമാക്കിയ താരമാണ്. എന്നാൽ അന്താരാഷ്ട്ര തരത്തിൽ ഇന്ത്യക്ക് വേണ്ടി അദ്ദേഹം ഇതുവരെ കളിച്ചിട്ടില്ല.
161-1962 മുതൽ 1987, 1988 സീസൺ വരെയാണ് അദ്ദേഹം ക്രിക്കറ്റിൽ സജീവമായിരുന്നത്. 22ാം വയസ്സിൽ രഞ്ജ ട്രോഫിയിൽ കളിക്കാൻ തുടങ്ങിയ താരം 48 വയസ്സ് വരെ കളി തുടർന്നു. ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത്, 2017 ൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് അദ്ദേഹത്തെ സി കെ നായിഡു ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

