Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.പി.എൽ കിരീടം ആർക്ക്? മൈക്കൽ വോൺ പ്രവചിക്കുന്നു...

text_fields
bookmark_border
ഐ.പി.എൽ കിരീടം ആർക്ക്? മൈക്കൽ വോൺ പ്രവചിക്കുന്നു...
cancel

ഇന്ത്യൻ ക്രിക്കറ്റ് പൂരത്തിന് നാളെ കൊടി ഉയരാനിരിക്കെ, ഇത്തവണ ആര് കിരീടം ഉയർത്തുമെന്നതിൽ പ്രവചനങ്ങളും സജീവമാണ്. എന്നാൽ, ഇംഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോണിന്‍റെ പ്രവചനത്തിൽ അതിശയിച്ചിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

ഈ ഐ.പി.എൽ സീസൺ രാജസ്ഥാൻ റോയൽസിന്‍റേതാകുമെന്നാണ് താരം പറയുന്നത്. ഷെയ്ൻ വോണിന്‍റെ നേതൃത്വത്തിലുള്ള രാജസ്ഥാനാണ് പ്രഥമ ഐ.പി.എൽ കിരീടം നേടിയത്. ‘ഐ.പി.എൽ ആരംഭിക്കുന്നത് വരെ കാത്തിരിക്കാനാവുന്നില്ല.. ക്രിക്കറ്റ് ആവേശത്തിന്‍റെ ഭാഗമാകാനുള്ള ആവേശത്തിലാണ്... ഈ വർഷം രാജസ്ഥാൻ റോയൽസിന്‍റേതാകുമെന്ന് കരുതുന്നു...മെയ് അവസാനത്തോടെ അവർ കിരീടം ഉയർത്തും’ -മൈക്കൽ വോൺ ട്വിറ്ററിൽ കുറിച്ചു.

മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന ടീം, ജോസ് ബട്ലർ, ദേവ്ദത്ത് പടിക്കൽ, കുൽദീപ് യാദവ്, ഷിമ്രോൺ ഹെറ്റ്മെയർ, ട്രെൻഡ് ബോൾട്ട് ഉൾപ്പെടെ മികച്ച താരങ്ങളുമായാണ് കളത്തിലിറങ്ങുന്നത്. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾക്ക് അതേ മികവിൽ വീണ്ടും കളിക്കുകയെന്നതുതന്നെയാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് കഴിഞ്ഞദിവസം സഞ്ജു പറഞ്ഞിരുന്നു.

2008നു ശേഷം ആദ്യമായാണ് കഴിഞ്ഞ വർഷം രാജസ്ഥാൻ ഐ.പി.എൽ കലാശപ്പോര് കളിച്ചത്. ഗുജറാത്ത് ടൈറ്റൻസുമായിട്ടായിരുന്നു മുഖാമുഖം. ആദ്യം ബാറ്റുചെയ്ത രാജസ്ഥാൻ 130 റൺസിലൊതുങ്ങിയപ്പോൾ ഏഴുവിക്കറ്റ് ബാക്കിനിർത്തി അനായാസം ചേസ് ചെയ്ത് ഗുജറാത്ത് അരങ്ങേറ്റത്തിൽ കിരീടവുമായി മടങ്ങി. കപ്പു കൈവിട്ടാലും രാജകീയ പരിവേഷത്തോടെ സീസൺ പൂർത്തിയാക്കിയ ടീമിന് ഇത്തവണയും കിരീടത്തിൽ കുറഞ്ഞ മോഹങ്ങളില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Who Will Win IPL 2023: Michael Vaughan Makes STUNNING Prediction
Next Story