Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'ഈ മൂന്ന്​ താരങ്ങളെ...

'ഈ മൂന്ന്​ താരങ്ങളെ കളിപ്പിച്ച ടീം ജയം അർഹിക്കുന്നില്ല'; ഹൈദരാബാദിന്‍റെ ടീം സെലക്ഷനെ വിമർശിച്ച്​ മഞ്​ജരേക്കർ

text_fields
bookmark_border
sunrisers hyderabad team
cancel

ചെന്നൈ: മുംബൈ ഇന്ത്യൻസിനോട്​ കൂടി തോറ്റ്​ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ച മൂന്നിലും തോറ്റ്​ നിൽക്കുകയാണ്​ സൺറൈസേഴ്​സ്​ ഹൈദരാബാദ്​. അനായാസം ജയിക്കാമായിരുന്ന മത്സരം കളഞ്ഞുകുളിച്ച ഹൈദരാബാദ്​ ടീമിന്‍റെ മോശം ടീം സെലക്ഷനെ വിമർശിച്ച്​ രംഗത്തെത്തിയിരിക്കുകയാണ്​ മുൻ ഇന്ത്യൻ താരവും കമ​േന്‍ററ്ററുമായ സഞ്​ജയ്​ മഞ്​ജരേക്കർ.

151 റൺസ്​ വിജയലക്ഷ്യവുമായിറങ്ങിയ ഹൈദരാബാദിന്​ ഓപണർമാരായ ഡേവിഡ്​ വാർണറും (32) ജോണി ബെയർസ്​റ്റോയും (42) മികച്ച തുടക്കമിട്ടിരുന്നു. എ​ട്ടോവറിൽ ഒന്നിന്​ 67 റൺസെന്ന ശക്​തമായ നിലയിൽ നിന്ന്​ അടുത്ത 70 റൺസിനിടെ ഒമ്പത്​ വിക്കറ്റ്​ കളഞ്ഞാണ്​ ഹൈദരാബാദ്​ തോൽവി കൈനീട്ടി വാങ്ങിയത്​.

വിരാട്​ സിങ്​, അബ്​ദുൽ സമദ്​, അഭിഷേക്​ ശർമ എന്നിവരെ പ്ലെയിങ്​ ഇലവനിൽ ഒരുമിച്ച്​ ഉൾപെടുത്തിയ ടീം ജയം അർഹിക്കുന്നില്ലെന്നായിരുന്നു ട്വിറ്ററിലൂടെ മഞ്​ജരേക്കർ പ്രതികരിച്ചത്​.

മുംബൈക്കെതിരായ മത്സരത്തിൽ നാലുമാറ്റങ്ങളുമായാണ്​ ഹൈദരാബാദ്​ ഇറങ്ങിയത്​. യുവതാരങ്ങൾക്ക്​ കൂടുതൽ അവസരം നൽകാനാണ്​ ടീം ശ്രദ്ധിച്ചത്​. എന്നാൽ ഇവരിൽ ഒരാൾക്കും തിളങ്ങാൻ സാധിച്ചില്ല.

ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ്​റൈഡേഴ്​സിനോട്​ 10 റൺസിന്​ പരാജയപ്പെട്ട ഹൈദരാബാദ്​ രണ്ടാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്​സ്​ബാംഗ്ലൂരിനോട്​ ആറ്​ റൺസിന്​ തോൽക്കുകയായിരുന്നു. ബുധനാഴ്ച പഞ്ചാബ്​ കിങ്​സിനെതിരെയാണ്​ ഹൈദരാബാദിന്‍റെ അടുത്ത മത്സരം. മറ്റ്​ ഏഴു ടീമുകളും ഓരോ ജയമെങ്കിലും കുറിച്ച്​ അക്കൗണ്ട്​ തുറന്നെങ്കിലും പോയിന്‍റ്​ ഒന്നുമില്ലാതെ അവസാന സ്​ഥാനത്താണ്​​ ഹൈദരാബാദ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sanjay ManjrekarSunrisers Hyderabadteam selectionIPL 2021
News Summary - one who picks these three players together doesn't deserve to win Sanjay Manjrekar criticizes Hyderabad
Next Story