Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആരാണ്​ ഉമ്രാൻ...

ആരാണ്​ ഉമ്രാൻ മാലിക്?​; അരങ്ങേറ്റത്തിൽ മണിക്കൂറിൽ 151 കി.മീ വേഗതയിൽ പന്തെറിഞ്ഞ് കശ്​മീരി പേസർ

text_fields
bookmark_border
umran malik
cancel

ദുബൈ: ഇന്ത്യൻ പ്രീമിയർലീഗിൽ കൊൽക്കത്ത നൈറ്റ്​റൈഡേഴ്​സിനെതിരെ സൺറൈസേഴ്​സ്​ ഹൈദരാബാദ്​ തോൽവി വഴങ്ങിയെങ്കിലും ഏവരുടെയും കണ്ണുടക്കിയത്​ ഒരു കശ്​മീരി പയ്യനിലായിരുന്നു. മാരകമായ പേസ്​ കൊണ്ട്​ കെ.കെ.ആർ ബാറ്റ്​സ്​മാൻമാരുടെ മുട്ടിടിപ്പിച്ച ഉമ്രാൻ മാലിക് ആയിരുന്നു അത്​​.

മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയു​ള്ള രണ്ടു പന്തുകളാണ്​ മാലിക് മത്സരത്തിൽ​ എറിഞ്ഞത്​. സീസണിലെ വേഗതയേറിയ പന്തേറുകാരുടെ ആദ്യ 10 റാങ്കിങ്ങിൽ ഇടംപിടിച്ച ഏക ഇന്ത്യക്കാരൻ കൂടിയാണ്​ മാലിക്​. ഈ സീസണി​ലെ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും വേഗതയേറിയ പന്താണ്​ മാലിക്​ കൊൽക്കത്തക്കെതിരെ എറിഞ്ഞത്​.​

ആദ്യ ഓവറിൽ തന്നെ മണിക്കൂറിൽ 146 കി.മീ വേഗതയിൽ പന്തെറിഞ്ഞ മാലിക്​ രണ്ടുതവണ 150 കി.മീ മുകളിലെത്തി. നാലോവറിൽ വെറും 27 റൺസ്​ മാത്രമാണ്​ 21കാരൻ വിട്ടുനൽകിയത്​.

കോവിഡ്​ ബാധിച്ച ടി. നടരാജന്‍റെ പകരക്കാരനായാണ്​ മാലിക്കിനെ എസ്​.ആർ.എച്ച്​ ടീമിലെത്തിച്ചത്​. സെപ്​റ്റംബർ 22ന്​ ഡൽഹി ക്യാപിറ്റലസിനെതിരായ മത്സരത്തിന്​ മുന്നോടിയായാണ്​ നടരാജന്​ കോവിഡ്​ സ്​ഥിരീകരിച്ചത്​.

ഐ.പി.എൽ കളിക്കുന്ന നാലാമത്തെ കശ്​മീരി ക്രിക്കറ്ററാണ്​ മാലിക്​. പർവേഷ്​ റസൂൽ, റാസിഖ്​ സലാം, അബ്​ദുൽ സമദ്​ എന്നിവരാണ്​ മാലിക്കിന്​ മുമ്പ്​ ഐ.പി.എല്ലിൽ കളത്തിലിറങ്ങിയ ജമ്മു കശ്​മീർ താരങ്ങൾ.

കൊൽക്കത്തക്കെതിരായ മത്സരത്തിന്​ മുമ്പ്​ ഒരു ട്വന്‍റി20, ലിസ്റ്റ്​ എ മത്സരം കളിച്ച പരിചയം മാത്രമാണ്​ മാലിക്കിന്​ ഉണ്ടായിരുന്നത്​. ആകെ നാലുവിക്കറ്റാണ്​ സമ്പാദ്യം. 2020-21 സീസണിലെ സയിദ്​ മുഷ്​താഖ്​ അലി ട്രോഫിയിലൂടെയായിരുന്നു ലിസ്റ്റ്​ എ അരങ്ങേറ്റം.

മത്സരത്തിൽ ആറുവിക്കറ്റ്​ ജയം സ്വന്തമാക്കിയ കൊൽക്കത്ത പ്ലേഓഫ്​ പ്രതീക്ഷകൾ സജീവമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kashmiri cricketersSunrisers HyderabadIPL 2021Umran Malik
News Summary - Who Is Umran Malik? Meet Jammu & Kashmir pacer Who Clocked 150kmph On Debu
Next Story