Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മറ്റെല്ലാ ടീമുകളും പാകിസ്താനിൽ വരുമ്പോൾ ബി.സി.സി.ഐക്ക് മാത്രം എന്താണ് പ്രശ്നം'; ജയ്ഷായുടെ പ്രസ്താവ​നക്കെതിരെ മുൻ പാക് ഇതിഹാസം

text_fields
bookmark_border
മറ്റെല്ലാ ടീമുകളും പാകിസ്താനിൽ വരുമ്പോൾ ബി.സി.സി.ഐക്ക് മാത്രം എന്താണ് പ്രശ്നം; ജയ്ഷായുടെ പ്രസ്താവ​നക്കെതിരെ മുൻ പാക് ഇതിഹാസം
cancel

ഇസ്‍ലാമാബാദ്: ഇന്ത്യൻ ക്രിക്കറ്റ് കൺ​ട്രോൾ ബോർഡിനെതിരെ രൂക്ഷവിമര്‍ശനവുമായി പാകിസ്താൻ ക്രിക്കറ്റ് ടീം മുൻ സൂപ്പർ താരം സയീദ് അൻവർ. മറ്റെല്ലാ ടീമുകളും താരങ്ങളും പാകിസ്താനിലേക്ക് വരുമ്പോൾ ബി.സി.സി.ഐക്ക് മാത്രം എന്താണ് പ്രശ്നമെന്ന് അദ്ദേഹം ട്വിറ്ററിൽ ചോദിച്ചു. ''എല്ലാ ടീമുകള്‍ക്കും രാജ്യാന്തര താരങ്ങൾക്കും ഏഷ്യാ കപ്പിനായി പാകിസ്താനിലേക്ക് വരാമെങ്കിൽ എന്താണ് ബി.സി.സി.ഐയുടെ പ്രശ്നം? ബി.സി.സി.ഐക്ക് നിഷ്പക്ഷ വേദിയിൽ കളിക്കണമെന്നുണ്ടെങ്കില്‍ അടുത്ത വർഷം ഇന്ത്യയിൽ നടക്കേണ്ട ഏകദിന ലോകകപ്പും നിഷ്പക്ഷ വേദിയിൽ നടത്തണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെടണം'' –അദ്ദേഹം കുറിച്ചു.

2023ൽ പാകിസ്താനിൽ നടക്കുന്ന ഏഷ്യാ കപ്പിന് ഇന്ത്യന്‍ ടീമിനെ അയക്കാൻ ബി.സി.സി.ഐക്ക് പ്രശ്നമില്ലെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. എന്നാല്‍, ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്ക് അയക്കില്ലെന്ന് പറഞ്ഞ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ, ഏഷ്യാ കപ്പ് നിഷ്പക്ഷ വേദിയിൽ നടത്തണമെന്നും ആവശ്യപ്പെട്ടു. ഇതോടെയാണ് വിവാദം തുടങ്ങിയത്.

ഇതോടെ, ജയ് ഷായുടെ നിലപാട് അംഗീകരിക്കില്ലെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പ്രസ്താവന ഇറക്കി. ''ഏഷ്യൻ ക്രിക്കറ്റ് കൗൺസിലുമായി ഒരു ചർച്ചയും നടത്താതെയാണ് ജയ് ഷാ പ്രതികരിച്ചത്. എ.സി.സി യോഗത്തിൽ പാകിസ്താന് ഏഷ്യാ കപ്പ് ആതിഥേയത്വം അനുവദിച്ച ശേഷം പിന്നീട് മാറ്റുന്നത് ഏകപക്ഷീയമാണ്. ഇത് ക്രിക്കറ്റിൽ വലിയ ഭിന്നിപ്പുണ്ടാക്കും. ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പാകിസ്താൻ പങ്കെടുക്കുന്നതിനെയും ബാധിക്കും'' എന്നിങ്ങനെയായിരുന്നു പ്രസ്താവന.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'When all other teams are coming to Pakistan what is the problem only for BCCI'; Former Pakistan legend against jay shah
Next Story