Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'എജ്ജാതി ഓവർ';...

'എജ്ജാതി ഓവർ'; കാർത്തിക്​ ത്യാഗിയെ പുകഴ്​ത്തി സ്​റ്റെയ്​നും ബുംറയും

text_fields
bookmark_border
എജ്ജാതി ഓവർ; കാർത്തിക്​ ത്യാഗിയെ പുകഴ്​ത്തി സ്​റ്റെയ്​നും ബുംറയും
cancel

ദു​ബൈ: അവിസ്​മരണീയമായ പ്രകടനവുമായി പഞ്ചാബ്​ കിങ്​സിൽ നിന്നും ജയം കൊത്തിയെടുത്ത രാജസ്ഥാൻ റോയൽസിന്‍റെ കാർത്തിക്​ ത്യാഗിക്ക്​ അഭിനന്ദനവുമായി ക്രിക്കറ്റ്​ ലോകം. താര​ത്തിന്​ അഭിനന്ദനവുമായി ദക്ഷിണാഫ്രിക്കൻ പേസ്​ ഇതിഹാസം ഡെയ്​ൽ സ്​റ്റെയിനും ഇന്ത്യൻ പേസർ ജസ്​പ്രീത്​ ബുംറയും രംഗത്തെത്തി.

'റൺ പ്രതിരോധിക്കുന്ന കാര്യത്തിൽ ഏറ്റവും മികച്ച അവസാന ഓവറാണിത്​'' -സ്​റ്റെയിൻ ട്വീറ്റ്​ ചെയ്​തു.

''എന്തൊരു ഓവറാണ്​ കാർത്തിക്​ ത്യാഗി. ഇത്രയും സമ്മർദത്തിനിടയിൽ കൂളായി വിജയകരമായി പണി പൂർത്തിയാക്കിയിരിക്കുന്നു. മഹത്തരം. വളരെ ആകർഷകം'' -ബുംറ ട്വീറ്റ്​ ചെയ്​തു.

അനായാസ ചേസിങ്ങുമായി വിജയത്തിലേക്ക്​ നീങ്ങുകയായിരുന്ന പഞ്ചാബ്​ കിങ്​സിനെ​ രാജസ്ഥാൻ നാടകീയമായി വീഴ്​ത്തുകയായിരുന്നു. അവസാന ഓവറിൽ ജയിക്കാൻ നാലു റൺസ്​ മാത്രം വേണ്ടിയിരിക്കെയാണ്​ പഞ്ചാബ്​ തോൽവി ചോദിച്ചുവാങ്ങിയത്. കാർത്തിക്​ ത്യാഗി എറിഞ്ഞ അവസാന ഓവറിൽ പിറന്നത്​ ഒരു റൺ മാത്രം. രണ്ടു നിർണായക വിക്കറ്റുകൾ വീഴ്​ത്തിയതിന്​ പുറമെ മൂന്നു ഡോട്ട്​ ബാളുകളും ത്യാഗി എറിഞ്ഞതോടെ വിജയം രാജസ്ഥാൻ സ്വന്തമാക്കുകയായിരുന്നു. നിക്കൊളാസ്​ പുരാൻ, ദീപക്​ ഹൂഡ എന്നീ വൻതോക്കുകളെയാണ്​ ത്യാഗി പുറത്താക്കിയത്​. ആദ്യ മൂന്നോവറിൽ 28 റൺസ്​ വഴങ്ങിയതിന്​ ശേഷമാണ്​ നാലാംഓവറിൽ ത്യാഗി ഗംഭീര തിരിച്ചുവരവ്​ നടത്തിയത്​.


ആദ്യം ബാറ്റുചെയ്​ത രാജസ്ഥാൻ മുന്നോട്ടുവെച്ച 186 റൺസ്​ ലക്ഷ്യത്തിനുമുന്നിൽ നാലു വിക്കറ്റിന്​ 183 റൺസിനാണ്​ പഞ്ചാബ്​ പോരാട്ടം അവസാനിച്ചത്​. മായങ്ക്​ അഗർവാളും (43 പന്തിൽ 67) ക്യാപ്​റ്റൻ ലോകേഷ്​ രാഹുലും​ (33 പന്തിൽ 49) മികച്ച അടിത്തറയിടുകയും പിന്നീടെത്തിയ എയ്​ഡൻ മർക്രമും (20 പന്തിൽ 26 നോട്ടൗട്ട്​) നികോളാസ്​ പൂരാനും (22 പന്തിൽ 32) മികച്ച കളി കെട്ടഴിക്കുകയും ചെയ്​തതോടെയാണ്​ പഞ്ചാബ്​ വിജയത്തിനടുത്തെത്തിയത്​. എന്നാൽ, ത്യാഗിയുടെ അവസാന ഓവറിൽ രാജസ്ഥാൻ കളി പിടിക്കുകയായിരുന്നു.

നേരത്തേ, മികച്ച തു​ട​ക്ക​ത്തി​ലൂ​ടെ കൂ​റ്റ​ൻ സ്​​കോ​റി​ലേ​ക്ക്​ കു​തി​ക്കു​ക​യാ​യി​രു​ന്ന രാ​ജ​സ്ഥാ​നെ പ​ഞ്ചാ​ബി​െൻറ ഇ​ട​ങ്ക​യ്യ​ൻ പേ​സ​ർ അ​ർ​ശ്​​ദീ​പ്​ സി​ങ്ങാ​ണ്​ അ​ഞ്ചു വി​ക്ക​റ്റ്​ പ്ര​ക​ട​ന​ത്തി​ലൂ​ടെ 200നു ​താ​​ഴെ പി​ടി​ച്ചു​നി​ർ​ത്തി​യ​ത്. മു​ഹ​മ്മ​ദ്​ ഷ​മി മൂ​ന്നു വി​ക്ക​റ്റ്​ വീ​ഴ്​​ത്തി. യ​ശ​സ്വി ജ​യ്​​സ്വാ​ളും (36 പ​ന്തി​ൽ 49) മ​ഹി​പാ​ൽ ലോം​റോ​റും (17 പ​ന്തി​ൽ 43) ആ​ണ്​ രാ​ജ​സ്ഥാ​ന്​ മി​ക​ച്ച സ്​​കോ​ർ സ​മ്മാ​നി​ച്ച​ത്. എ​വി​ൻ ലൂ​യി​സ്​ (21 പ​ന്തി​ൽ 36), ലി​യാം ലി​വി​ങ്​​സ്​​റ്റ​ൺ (17 പ​ന്തി​ൽ 25) എ​ന്നി​വ​രും തി​ള​ങ്ങി.

ക്യാ​പ്​​റ്റ​ൻ സ​ഞ്​​ജു സാം​സ​ൺ (4), റ്യാ​ൻ പ​രാ​ഗ്​ (4) രാ​ഹു​ൽ തെ​വാ​തി​യ (2), ക്രി​സ്​ മോ​റി​സ്​ (5) തു​ട​ങ്ങി​യ​വ​ർ​ക്ക്​ തി​ള​ങ്ങാ​നാ​യി​ല്ല. ലൂ​യി​സും ജ​യ്​​സ്വാ​ളും ചേ​ർ​ന്ന്​ ഗം​ഭീ​ര തു​ട​ക്ക​മാ​ണ്​ രാ​ജ​സ്ഥാ​ന്​ ന​ൽ​കി​യ​ത്. ശ​ര​വേ​ഗ​ത്തി​ൽ അ​ഞ്ചു ഓ​വ​റി​ൽ 50 ക​ട​ന്ന​യു​ട​ൻ പ​ക്ഷേ ലൂ​യി​സ്​ വീ​ണു. സ​ഞ്ജു പെ​​ട്ടെ​ന്ന്​ പു​റ​ത്താ​യെ​ങ്കി​ലും ജ​യ​സ്വാ​ളും ലി​വി​ങ്​​സ്​​റ്റോ​ണും ചേ​ർ​ന്ന്​ സ്​​കോ​റി​ങ്​ അ​തി​വേ​ഗം തു​ട​ർ​ന്നു. ലി​വി​ങ്​​സ്​​റ്റോ​ൺ മ​ട​ങ്ങി​യ ശേ​ഷ​മെ​ത്തി​യ ലോം​റോ​ർ അടിച്ചുതകർത്തപ്പോൾ സ്​​കോ​ർ ദ്രു​ത​ഗ​തി​യി​ൽ ച​ലി​ച്ചു. ഒ​ടു​വി​ൽ അ​ർ​ശ്​​ദീ​പും ഷ​മി​യും ചേ​ർ​ന്ന്​ രാ​ജ​സ്ഥാ​െൻറ സ്​​കോ​റി​ന്​ ഒ​രു​വി​ധം ക​ടി​ഞ്ഞാ​ണി​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jasprit BumrahIPL 2021Kartik Tyagi
News Summary - "What An Over": Jasprit Bumrah, Dale Steyn Praise Kartik Tyagi
Next Story