‘ഇതെന്തൊരു മനുഷ്യനാണ്’?; ധോണിയുടെ വാഹന ശേഖരം കണ്ട് അമ്പരന്ന് വെങ്കിടേഷ് പ്രസാദ്
text_fieldsമുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ഫാം ഹൗസിൽ ഒരുക്കിയ വാഹന ഗാരേജിലെ ബൈക്ക് ശേഖരം കണ്ട് അമ്പരന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വെങ്കിടേഷ് പ്രസാദ്. പതിറ്റാണ്ടുകള്‍ പഴക്കമുള്ളവ മുതല്‍ സൂപ്പര്‍ ബൈക്കുകള്‍ വരെയുള്ള ശേഖരത്തിന്റെ വിഡിയോ പ്രസാദ് ട്വിറ്ററില്‍ പങ്കുവെച്ചതോടെ ധോണിയുടെ വാഹന പ്രേമം സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചയായിരിക്കുകയാണ്.
‘എന്തൊരു മനുഷ്യനാണ് മഹേന്ദ്ര സിങ് ധോണി, എന്തൊരു ശേഖരമാണ് അദ്ദേഹത്തിന്റേത്. ഞാന്‍ ഒരു വ്യക്തിയില്‍ കണ്ട ഏറ്റവും വലിയ അഭിനിവേശമാണിത്. അദ്ദേഹത്തിന്റെ റാഞ്ചിയിലെ ഫാം ഹൗസിലെ ബൈക്കുകളുടെയും കാറുകളുടെയും ശേഖരങ്ങളുടെ കാഴ്ചയാണിത്’, എന്ന കുറിപ്പോടെയാണ് പഴയതും പുതിയതുമായ വാഹനങ്ങളുടെ വലിയ ശേഖരത്തിന്റെ വിഡിയോ വെങ്കിടേഷ് പ്രസാദ് പങ്കുവെച്ചത്.
ഞാന്‍ റാഞ്ചിയില്‍ എത്തുന്നത് ഇത് നാലാം തവണയാണ്. പക്ഷെ ഈ സ്ഥലം എന്നെ അദ്ഭുതപ്പെടുത്തുന്നുവെന്നാണ് അദ്ദേഹം വിഡിയോയില്‍ ധോണിയുടെ ഭാര്യയോട് പറയുന്നത്. എന്തിനാണ് ഇത്രയും ബൈക്കുകള്‍ എന്ന് ധോണിയുടെ ഭാര്യ ചോദിക്കുന്നതും വിഡിയോയിലുണ്ട്. എല്ലാം നീയല്ലേ എടുക്കുന്നത്, എനിക്ക് എന്തെങ്കിലും എന്റേതായി വേണ്ടേ എന്നാണ് ധോണി സാക്ഷിക്ക് നല്‍കുന്ന മറുപടി. മുൻ ഇന്ത്യൻ സെലക്ടർ സുനിൽ ജോഷിയും രണ്ട് മിനിറ്റോളമുള്ള വിഡിയോയിലുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

