Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'വൈറ്റ് വാഷ്'; മൂന്നാം ഏകദിനത്തിലും വിൻഡീസിനെ വീഴ്ത്തി ഇന്ത്യക്ക് പരമ്പര

text_fields
bookmark_border
വൈറ്റ് വാഷ്; മൂന്നാം ഏകദിനത്തിലും വിൻഡീസിനെ വീഴ്ത്തി ഇന്ത്യക്ക് പരമ്പര
cancel
Listen to this Article

പോർട്ട്ഓഫ് സ്‍പെയിൻ: വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാം ഏകദിനത്തിൽ 119 റൺസിന്റെ ഗംഭീര വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ചരിത്രത്തിൽ ആദ്യമായാണ് വെസ്റ്റ് ഇൻഡീസിനെ അവരുടെ മണ്ണിൽ നടക്കുന്ന ഏകദിന പരമ്പരയിൽ ഇന്ത്യ വൈറ്റ് വാഷ് ചെയ്യുന്നത്.

അതേസമയം, രണ്ടുതവണ മഴ വില്ലനായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 36 ഓവറിൽ 225 റൺസാണ് എടുത്തത്. അതോടെ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 35 ഓവറില്‍ 257 എന്ന നിലയിലേക്ക് വിജയലക്ഷ്യം പുനര്‍നിശ്ചയിക്കുകയായിരുന്നു. എന്നാൽ, മറുപടി ബാറ്റിങ്ങിൽ വിൻഡീസ് 26 ഓവറിൽ 137 റൺസിന് കൂടാരം കയറുന്ന കാഴ്ചയായിരുന്നു. സ്കോർ: ഇന്ത്യ - 225 (3 wkts, 36 Ov)/ വിൻഡീസ് - 137 (10 wkts, 26 Ov)

ശുബ്മാൻ ഗില്ലിനെയാണ് കളിയിലെയും പരമ്പരയിലെയും താരമായി തെരഞ്ഞെടുത്തത്. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഇന്ത്യക്ക് വേണ്ടി നായകൻ ശിഖർ ധവാനും ശുബ്മാൻ ഗില്ലും ഒന്നാം വിക്കറ്റിൽ 113 റൺസിന്റെ കൂട്ടുകെട്ടാണ് സമ്മാനിച്ചത്. എന്നാൽ, 74 പന്തിൽ 58 റൺസുമായി നിൽക്കെ ധവാനെ ഹെയ്ഡൽ വാഷ് പുറത്താക്കുകയായിരുന്നു.


24 ഓവറിൽ എത്തിനിൽക്കെ മഴ കളിമുടക്കിയതോടെ മത്സരം 40 ഓവറാക്കി ചുരുക്കി. അതോടെ ആഞ്ഞുവീശിയ ഇന്ത്യൻ ബാറ്റർമാർ റൺസ് ഉയർത്താനുള്ള ശ്രമത്തിലായിരുന്നു. 98 പന്തിൽ 98 റൺസുമായി ഗില്ലാണ് ടീമിന്റെ പ്രധാന സ്കോററായത്. ശ്രേയസ് അയ്യർ 34 പന്തിൽ 44 റൺസെടുത്തു.

വിൻഡീസിന് വേണ്ടി ഷായ് ഹോപ് 22 റൺസ് എടുത്തു. ബ്രാൻഡൻ കിങ് 42 ഉം നികോളാസ് പുരാൻ 42 ഉം റൺസുമെടുത്തു. അവിശേഷിക്കുന്ന ഒരു താരങ്ങൾക്കും രണ്ടക്കം കടക്കാനായില്ല. സ്പിന്നർ യുസ്വേന്ദ്ര ചാഹൽ നാല് ഓവറിൽ 17 റൺസ് വഴങ്ങി നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്. മുഹമ്മദ് സിറാജും ഷർദൂൽ താക്കൂറും രണ്ട് വിക്കറ്റുകൾ വീതം പിഴുതു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - West Indies vs India, 3rd ODI India won by 119 runs
Next Story