Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അക്ഷറും അയ്യറും സഞ്ജുവും കസറി; വിൻഡീസിനെതിരെ ജയിച്ച ഇന്ത്യക്ക് പരമ്പര
cancel

അക്ഷറും അയ്യറും സഞ്ജുവും കസറി; വിൻഡീസിനെതിരെ ജയിച്ച ഇന്ത്യക്ക് പരമ്പര

text_fields
bookmark_border
Listen to this Article

ട്രിനിഡാഡ്: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിലും വിജയിച്ച ഇന്ത്യക്ക് പരമ്പര. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിൻഡീസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 311 റൺസാണ് അടിച്ചുകൂട്ടിയത്. എന്നാൽ, ബാറ്റർമാരുടെ മികവിൽ രണ്ട് പന്ത് ബാക്കി നിൽക്കെ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. സ്കോർ: വിൻഡീസ് - 311/6 (50)/ ഇന്ത്യ - 312/8 (49.4)

35 പന്തിൽ 64 റൺസ് നേടിയ അക്ഷർ പട്ടേലും 51 പന്തിൽ 54 റൺസ് നേടിയ സഞ്ജു സാംസണും 71 പന്തില്‍ 63 റൺസ് നേടിയ ശ്രേയസ് അയ്യരുമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. ശുബ്മാന്‍ ഗില്‍ (43), ദീപക് ഹൂഡ (33) എന്നിവരും മികച്ചു നിന്നു. മൂന്ന് ഫോറും അഞ്ച് സിക്സറുകളും ഉൾപ്പെടുന്നതായിരുന്നു അക്ഷറിന്റെ വെടിക്കെട്ട് ഇന്നിങ്സ്.

ഷായ് ഹോപ്പിന്റെ സെഞ്ച്വറിയായിരുന്നു വിൻഡീസിനെ മികച്ച സ്കോർ പടുത്തുയർത്താൻ സഹായിച്ചത്. 135 പന്തുകളിൽ എട്ട് ഫോറുകളും മൂന്ന് സിക്സറുകളും അടക്കം 115 റൺസാണ് ഹോപ്പ് നേടിയത്. നായകൻ നികൊളാസ് പൂരാനും (74) തിളങ്ങിയിരുന്നു.

ഇന്ത്യൻ ബൗളർമാരിൽ ശർദൂൽ ഠാക്കൂർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, ദീപക് ഹൂഡ, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുകൾ വീതം ലഭിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - West Indies vs India 2nd ODI
Next Story