Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാട്ടിലെത്താൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹായം തേടി വെസ്റ്റിൻഡീസ് താരം

text_fields
bookmark_border
നാട്ടിലെത്താൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹായം തേടി വെസ്റ്റിൻഡീസ് താരം
cancel

ന്യൂഡൽഹി: നാട്ടിലെത്താൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹായം തേടി വെസ്റ്റിൻഡീസ് സ്പിന്നർ അകീൽ ഹോസിൻ. മിഡിൽ ഈസ്റ്റിലെ സംഘർഷം കാരണം ലോകകപ്പിൽ നിന്ന് പുറത്തായിട്ടും നാട്ടിലെത്താൻ വെസ്റ്റിൻഡീസിന് കഴിഞ്ഞിട്ടില്ല. ഇതോടെയാണ് അകീൽ ഹോസിൻ ക്രിസ്റ്റ്യാനോയുടെ സഹായം അഭ്യർഥിച്ച് രംഗത്തെത്തിയത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു പ്രൈവറ്റ് ജെറ്റ് അയച്ച് ഞങ്ങളെ രക്ഷിക്കണമെന്നാണ് അഭ്യർഥിക്കാനുള്ളതെന്ന് എക്സിലെ കുറിപ്പിൽ ചൂണ്ടിക്കാട്ടി. വിൻഡീസ് ടീം ഒരു പ്രൈവറ്റ് ജെറ്റ് കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിനിടെ ക്രിസ്റ്റ്യാനോക്ക് മാത്രമേ തങ്ങളെ രക്ഷിക്കാൻ കഴിയുവെന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. തന്റേയും ക്രിസ്റ്റ്യാനോയുടേയും ഒരേ ജേഴ്സി നമ്പറാണെന്നും അകീൽ ഹോസിൻ പറയുന്നു.

ടീമിന്റെ പരിശീലകൻ ഡാരൻ സമി ഇതുമായി ബന്ധപ്പെട്ട് അസോസിയേഷനുമായി ബന്ധപ്പെട്ടുവെങ്കിലും തൃപ്തികരമായ ഒരു വിശദീകരണം നൽകാൻ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡിന് സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇന്ത്യയുമായുള്ള സൂപ്പർ എട്ട് മത്സരത്തിന് പിന്നാലെ മിഡിൽ ഈസ്റ്റിൽ സംഘർഷസാഹചര്യം രൂപപ്പെട്ടതോടെയാണ് വെസ്റ്റിൻഡീസ് ടീം ഇന്ത്യയിൽ കുടുങ്ങിയത്.

കളിക്കാരുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഐ.സി.സിയുമായും ബന്ധപ്പെട്ട സർക്കാർ അധികാരികളുമായും ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - West Indies star seeks Cristiano Ronaldo's help to return home
Next Story