Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപിച്ചിനെ പഴിച്ചുള്ള...

പിച്ചിനെ പഴിച്ചുള്ള കണ്ണീരും കലാശവും നിർത്തൂ... ഇംഗ്ലണ്ടിനെതിരെ വിമർശനവുമായി വിൻഡീസ്​ ഇതിഹാസം

text_fields
bookmark_border
vivian richards motera pitch
cancel
camera_alt

വിവിയൻ റിച്ചാഡ്​സ്

അഹ്​മദാബാദ്​: മൊ​േട്ടര സ്​​റ്റേഡിയത്തിൽ നടന്ന ഡേ-നൈറ്റ്​ ടെസ്റ്റ്​ രണ്ട്​ ദിവസത്തിനുള്ളിൽ അവസാനിച്ചതിന്​ പിന്നാലെ തുടക്കമായ ചർച്ചകൾക്ക്​ വിരാമമായില്ല. സ്​പിന്നർമാ​രെ വ​ഴിവിട്ട്​ സഹായിച്ച പിച്ചിനെ ചൊല്ലിയാണ്​ വിമർശനങ്ങളുയർന്നത്​. പിങ്ക്​ബാൾ മത്സരത്തിൽ വീണ 30ൽ 28 വിക്കറ്റുകളും സ്​പിന്നർമാരായിരുന്നു സ്വന്തമാക്കിയത്​.

എന്നാൽ പിച്ചിനെ പഴിച്ചുള്ള കണ്ണീരും കലാശവും ഇംഗ്ലണ്ട്​ നിർത്തണമെന്ന​ ആവശ്യവുമായി വെസ്റ്റിൻഡീസ്​ ക്രിക്കറ്റ്​ ഇതിഹാസം വിവിയൻ റിച്ചാഡ്​സ് രംഗത്തെത്തി​. നാലാം ടെസ്​റ്റിലും സമാനമായ വിക്കറ്റ്​ തന്നെ ഒരുക്കണമെന്നാണ്​ തന്‍റെ ആഗ്രഹമെന്നും അദ്ദേഹം പ്രതികരിച്ചു.

സ്​പിന്നിനെതിരെ ബാറ്റ്​ചെയ്യുന്ന വേളയിൽ ഇംഗ്ലീഷ്​, ഇന്ത്യൻ ബാറ്റ്​സ്​മാൻമാർക്ക്​ മുട്ടുവിറക്കുന്ന കാഴ്ച മൂന്നാം ടെസ്റ്റിൽ കണ്ടിരുന്നു. മുൻ ഇന്ത്യൻ താരങ്ങളായ വി.വി.എസ്​ ലക്ഷ്​മൺ, യുവരാജ്​ സിങ്​, മുൻ ഇംഗ്ലണ്ട്​ നായകൻ മൈക്കൽ വോൺ, കെവിൻ പീറ്റേഴ്​സൺ എന്നിവർ മൊ​േട്ടരയിലെ പിച്ചി​നെ വിമർശിച്ചും കളിയാക്കിയും രംഗത്തെത്തിയിരുന്നു.

എന്നാൽ പിച്ചിൽ ദുർഭൂതങ്ങൾ ഒന്നുമില്ലെന്നും ഇരുടീമുകളും വളരെ മോശം ബാറ്റിങ്​ പ്രകടനമാണ്​ കാഴ്ചവെച്ചതെന്നും ഇന്ത്യൻ താരങ്ങളായ വിരാട്​ കോഹ്​ലി, രോഹിത്​ ശർമ, ആർ. അശ്വിൻ എന്നിവർ അഭിപ്രായപ്പെട്ടിരുന്നു.

'ഇന്ത്യയിൽ നടന്ന ടെസ്റ്റ് മത്സരത്തെക്കുറിച്ച് എന്നോട് അടുത്തിടെ അഭിപ്രായം ചോദിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റ് മത്സരങ്ങളെ കുറിച്ചായിരുന്നു അത്​. ചോദ്യത്തെക്കുറിച്ച് ഞാൻ അൽപ്പം ആശയക്കുഴപ്പത്തിലാണ്, കാരണം അവർ കളിച്ച വിക്കറ്റിനെക്കുറിച്ച് വിലപിക്കുകയാണ്​' -റിച്ചാഡ്​സ്​ ഫേസ്​ബുക്ക്​ പേജിൽ പങ്കുവെച്ച വിഡിയോയിൽ ​പറഞ്ഞു.

'എന്‍റെ അഭിപ്രായത്തിൽ ഇങ്ങനെ കരയുന്നവർ പേസർമാരെ തുണക്കുന്ന ട്രാക്ക്​ നേരിടാൻ പോകുന്ന സമയമുണ്ടെന്ന് മനസിലാക്കണം. അടിസ്ഥാനപരമായി അത്തരമൊരു പിച്ച്​​ ബാറ്റ്​സ്​മാൻമാർക്ക്​ പ്രയാസകരമാണെന്ന് എല്ലാവരും കരുതുന്നു. ചില സമയങ്ങളിൽ ബാറ്റ്​സ്​മാൻമാർക്ക്​ അത്​ നേരിടാനാകും'- അദ്ദേഹം പറഞ്ഞു.

'എന്നാൽ നിങ്ങളിപ്പോൾ അതിന്‍റെ മറുവശമാണ്​ കാണുന്നത്​. അത്​കൊണ്ടാണ്​ ഇതിന്​ 'ടെസ്റ്റ്​' എന്ന്​ പേര്​ നൽകിയതെന്ന്​ എനിക്ക്​ തോന്നുന്നു. മനശ്ശക്​തിയും ആത്മസംയമനവുമാണ്​ ഇവിടെ പരീക്ഷിക്കപ്പെടുന്നത്​. ഇവിടെ പന്ത്​ കുത്തിത്തിരിയുന്നുവെന്നതാണ്​ പരാതി' -റിച്ചാർഡ്​സ്​ കൂട്ടിച്ചേർത്തു.

'ഇന്ത്യയിലേക്ക്​ പോകു​േമ്പാൾ, പ്രത്യേകിച്ച്​ ടെസ്റ്റ്​ മത്സരത്തിന്​, ഒരുകാര്യം നിങ്ങളുടെ മനസിലുണ്ടാകണമായിരുന്നു. സ്​പിൻമണ്ണിലേക്കാണ്​ നിങ്ങൾ പോകുന്നത്​. ഇങ്ങനെ പരിതപിക്കുന്നതിന്​ പകരം നന്നായി ഒരുങ്ങിയിറങ്ങണമായിരുന്നു. അതുമല്ലെങ്കിൽ കഴിഞ്ഞ മത്സരം എത്ര വേഗത്തിലാണ്​ അവസാനിച്ചതെന്ന​ കാര്യം മാത്രം ശ്രദ്ധിച്ചാൽ മതിയായിരുന്നു' -അദ്ദേഹം കൂട്ടിച്ചേർത്തു.

മെ​േട്ടരയിൽ നടന്ന മൂന്നാം ടെസ്റ്റിൽ പത്ത്​ വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം. 2-1ന്​ പരമ്പരയിൽ മുന്നിട്ട്​ നിൽക്കുന്ന കോഹ്​ലിപ്പട മാർച്ച്​ നാലിന്​ തുടങ്ങുന്ന നാലാം ടെസ്റ്റിൽ വിജയിച്ച്​ ലോകടെസ്റ്റ്​ ചാമ്പ്യൻഷിപ്പിന്‍റെ ഫൈനൽ ബെർത്ത്​ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs Englandvivian richardsMotera Pitch
News Summary - West Indies Great Vivian Richards Says england to Stop Moaning And Groaning Over Pitches
Next Story