Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'ടീമിൽ ഒരു ഫിനിഷറുടെ...

'ടീമിൽ ഒരു ഫിനിഷറുടെ കുറവുണ്ട്.. ധോണിയെ പോലൊരാളെ ഇനിയും ലഭിച്ചിട്ടില്ല' -രോഹിത് ശർമ

text_fields
bookmark_border
ടീമിൽ ഒരു ഫിനിഷറുടെ കുറവുണ്ട്.. ധോണിയെ പോലൊരാളെ ഇനിയും ലഭിച്ചിട്ടില്ല -രോഹിത് ശർമ
cancel

എം‌എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം അതുപോലൊരു ഫിനിഷറെ ഇന്ത്യൻ ക്രിക്കറ്റിന് ലഭിച്ചിട്ടില്ലെന്ന് നായകൻ രോഹിത് ശർമ. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനു മുന്നോടിയായി സംസാരിക്കുവേയായിരുന്നു രോഹിത് ഇക്കാര്യം പറഞ്ഞത്.

അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി ടീമിന് ഒരു ഫിനിഷറെ കണ്ടത്താനായിട്ടില്ല, ഏകദിനത്തിൽ ഫിനിഷറുടെ പങ്ക് വളരെ പ്രധാനമാണെന്നും ടീമിന് വേണ്ടി ഒരാളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണെന്നും രോഹിത് പറഞ്ഞു.

ധോണിയുടെ ഒഴിവിലേക്ക് ഹാർദികിനെയും, ജഡേജയേയും വരെ പരീക്ഷിച്ചെങ്കിലും ഫിനിഷർ റോളിലേക്ക് കൂടുതൽ താരങ്ങളെ സൃഷ്ടിക്കേണ്ടതുണ്ടെന്നും, പരമ്പരയിൽ അവസരം ലഭിക്കുന്ന താരങ്ങൾ അവസരങ്ങൾ പ്രയോജനപ്പെടുത്തുകയും ടീമിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രോഹിത് ശർമ്മ പറഞ്ഞു. ഫിനിഷറുടെ ബാറ്റിംങ് ടീമിന് വളരെ നിർണായകമാണെന്നും പലപ്പോയും ഫിനിഷറുടെ സംഭാവനയിൽ നിന്ന് ഗെയിം തന്നെ മാറി മറിയാറുണ്ടെന്നും രോഹിത് കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MS DhoniRohit Sharma
News Summary - We are trying to find a finisher like MS Dhoni says Rohit Sharma
Next Story