Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ben stokes
cancel
camera_altബെൻ സ്​റ്റോക്​സ്​

ഇന്ധനമടിച്ച് ഓടുന്ന കാറുകളല്ല ഞങ്ങൾ -സ്റ്റോക്സ്

text_fields
bookmark_border
ഇടവേളയില്ലാത്ത മത്സരക്രമത്തിനെതിരെ ഏകദിനത്തിൽ നിന്ന് വിരമിച്ച ഇംഗ്ലീഷ് താരം
Listen to this Article

ലണ്ടൻ: ഇടവേളകളില്ലാത്ത മത്സരക്രമത്തിനെതിരെ രൂക്ഷപ്രതികരണവുമായി ഇംഗ്ലണ്ട് ഓൾ റൗണ്ടറും ടെസ്റ്റ് ടീം നായകനുമായ ബെൻ സ്റ്റോക്സ്. ആരോഗ്യത്തിന്റെ കാര്യം കൂടി ശ്രദ്ധിക്കണമെന്നതിനാലാണ് ഏകദിനത്തിൽ നിന്ന് വിരമിക്കുന്നത്. ആവശ്യത്തിന് ഇന്ധനം നിറച്ച് ഓടിക്കുന്ന കാറുകളല്ല തങ്ങൾ. ശരീരത്തിന്റെ കാര്യം കൂടി പരിഗണിക്കണം. പറ്റുന്നത്രയും കാലം ക്രിക്കറ്റ് കളിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. തിങ്ങിനിറഞ്ഞ മത്സരക്രമമാണ് ഇപ്പോഴുള്ളതെന്നും സ്റ്റോക്സ് പ്രതികരിച്ചു. ദുർഹാമിലെ ചെസ്റ്റർ ലെ സ്ട്രീറ്റിൽ നടന്ന സ്റ്റോക്സിന്റെ അവസാന മത്സരത്തിൽ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയോട് 62 റൺസിനു തോറ്റു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 333 റൺസെടുത്തിരുന്നു. ആതിഥേയർ 46.5 ഓവറിൽ 271 റൺസിനു പുറത്തായി. 11 പന്തുകൾ നേരിട്ട സ്റ്റോക്സ് അഞ്ചു റൺസെടുത്ത് പുറത്തായി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - We are not cars: Ben Stokes criticize packed schedule
Next Story