Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സ്​പിൻ മാന്ത്രികൻ മുത്തയ്യ മുരളീധരന്‍റെ അതേ ബൗളിങ്​ ആക്​ഷനുമായി മകൻ; വൈറലായി വിഡിയോ
cancel
Homechevron_rightSportschevron_rightCricketchevron_rightസ്​പിൻ മാന്ത്രികൻ...

സ്​പിൻ മാന്ത്രികൻ മുത്തയ്യ മുരളീധരന്‍റെ അതേ ബൗളിങ്​ ആക്​ഷനുമായി മകൻ; വൈറലായി വിഡിയോ

text_fields
bookmark_border

​കൊളംബോ: സ്​പിൻ ബൗളിങ്ങിൽ ലോകം ജയിച്ച ഇതിഹാസ താരം മുത്തയ്യക്കു മുന്നിൽ കീഴടങ്ങാത്ത റെക്കോഡുകളില്ല. 133 ടെസ്​റ്റുകൾ മാത്രം കളിച്ച്​ 800 വിക്കറ്റുകൾ സ്വന്തം പേരിൽ കുറിച്ച താരം ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ സ്വന്തമാക്കിയ താരമാണ്​. ഏകദിനത്തിൽ 534 വിക്കറ്റുകളും സ്വന്തമാക്കിയ മുരളീധരനല്ല, മകൻ നരേനാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരം.

വട്ടം ചുഴറ്റി എറിഞ്ഞ പന്തുകൾ പ്രതിരോധിക്കാനാവാതെ വീണ ബാറ്റ്​സ്​മാന്മാരുടെ കഥകൾ കേട്ടുവളർന്ന മകൻ ആക്​ഷൻ അണുഅളവ്​ തെറ്റിക്കാതെ പിതാവാകാനുള്ള ശ്രമത്തിലാണ്​. ഓട്ടത്തിലും കൈകളുടെ ചലനത്തിലും നേരിയ ​വ്യത്യാസം പോലുമില്ലാതെയാണ്​ മകൻ നെറ്റ്​സിൽ ​പന്തെറിയുന്നത്​. വിക്കറ്റ്​ വീഴ്​ച കാണാൻ ഇനിയും നാളുകൾ ബാക്കിയെന്നതു കൊണ്ടാകണം അതുമാത്രം വിഡിയോയിൽ കാണാനില്ല.


അതിവേഗം വിഡിയോ ഏറ്റെടുത്ത സമൂഹ മാധ്യമങ്ങൾ മുരളിയുടെ മകൻ പ്രഫഷനൽ ക്രിക്കറ്റിൽ പന്തെറിയുന്നത്​ കാണാനുള്ള കാത്തിരിപ്പിലാണ്​. അടുത്തായി കളിച്ചുതുടങ്ങിയ നരേന്‍റെ​ കളിത്തികവ്​ വൈകാതെ കൂടുതൽ ഉയരങ്ങളിലേക്ക്​ എത്താൻ സഹായകമാകുമെന്നാണ്​ സൂചന.

മുരളീധരൻ തന്നെയാണ്​ മകനും താനും തമ്മിൽ ബൗളിങ്ങി​െല സാമ്യം കൃത്യമായി പങ്കുവെക്കുന്ന വിഡിയോ സമൂഹ മാധ്യമത്തിലിട്ടത്​. ആരാധകർ ഏറ്റെടുത്തതോടെ വൈറലാകുകയും ചെയ്​തു.

2011ൽ വാംഖഡെ സ്​റ്റേഡിയത്തിൽ ഇന്ത്യക്കെതിരെ ലോകകപ്പ്​ ഫൈനൽ കളിച്ച്​ അന്താരാഷ്​ട്ര കരിയറിന്​ തിരശ്ശീലയിട്ട മുരളി ബൗളിങ്​ കോച്ചായി വിവിധ ക്ലബുകൾക്ക്​ വേണ്ടി സേവനം ചെയ്​തുവരികയാണ്​. നിലവിൽ ഐ.പി.എൽ ടീമായ സൺറൈസേഴ്​സ്​ ഹൈദരാബാദ്​ ​ബൗളിങ്​ കോച്ചാണ്​. 1996ൽ ശ്രീലങ്ക ആദ്യമായി ലോകകപ്പ്​ നേടിയ ടീമിൽ അംഗമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muttiah Muralitharan’s sonimitate fatherbowling action
News Summary - Watch: Muttiah Muralitharan’s son imitate his legendary father’s bowling action
Next Story