Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഷാർജ...

ഷാർജ സ്​റ്റേഡിയത്തിനടുത്ത്​​ ഡ്രൈവ്​ ചെയ്യുന്നവരുടെ ശ്രദ്ധക്ക്​; ഡിവില്ലിയേഴ്​സ്​ ബാറ്റുചെയ്യുന്നുണ്ട്​

text_fields
bookmark_border
ഷാർജ സ്​റ്റേഡിയത്തിനടുത്ത്​​ ഡ്രൈവ്​ ചെയ്യുന്നവരുടെ ശ്രദ്ധക്ക്​; ഡിവില്ലിയേഴ്​സ്​ ബാറ്റുചെയ്യുന്നുണ്ട്​
cancel

ഷാർജ: എ.ബി ഡിവില്ലിയേഴ്​സ്​ ത​െൻറ വിശ്വരൂപം പുറത്തെടുത്ത ദിവസമായിരുന്നു തിങ്കളാഴ്​ചത്തേത്​. 33 പന്തിൽ നിന്നും 73 റൺസെടുത്ത ഡിവില്ലിയേഴ്​സി​െൻറ മികവിൽ റോയൽ ചാ​ലഞ്ചേഴ്​സ്​ ബാംഗ്ലൂർ കൊൽകത്ത നൈറ്റ്​ റൈഡേഴ്​സിനെ 82 റൺസിന്​ തകർത്തിരുന്നു.

അഞ്ചു ബൗണ്ടറികളും ആറുസിക്​സറുമാണ്​ എ.ബി.ഡിയുടെ ബാറ്റിൽ നിന്നും പിറന്നത്​. അതിൽ തന്നെ രണ്ടുസിക്​സറുകൾ പറന്നിറങ്ങിയത്​ ഷാർജ സ്​റ്റേഡിയത്തിന്​ സമീപത്തുള്ള റോഡിലേക്കാണ്​. പന്ത്​ ഓടിക്കൊണ്ടിരുന്ന കാറുകളിൽ പതിക്കുകയും ചെയ്​തു.

നേരിട്ട്​ പതിക്കാതെ നിലത്ത്​ പിച്ച്​ ചെയ്​ത്​ പതിച്ചതിനാൽ കാറിന്​ അപകടമൊന്നും പറ്റിയിട്ടില്ല. സംഭവത്തി​െൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്​. റോഡിൽ പന്തുപിടിച്ചുനിൽക്കുന്ന ബാല​െൻറ ചിത്രവും സമൂഹമാധ്യമങ്ങളിൽ പറന്നുനടക്കുന്നുണ്ട്​.

സിക്​സറുകളുടെ ദൂരത്തേക്കാളും ഷാർജ സ്​റ്റേഡിയത്തി​െൻറ രൂപകൽപ്പനയാണ്​ പന്തുകളെ റോഡിലെത്തിക്കുന്നത്​. ഗാലറിയുടെ മേൽക്കൂരക്ക്​ ഉയരം കുറവായതിനാൽ റൂഫിൽ പതിക്കുന്ന സിക്​സറുകൾ വേഗത്തിൽ റോഡിലേക്ക്​ വീഴും. മുമ്പ്​ മഹേന്ദ്രസിങ്​ ധോണി അടിച്ച പന്ത്​ റോഡിലൂടെ പോയിരുന്ന വഴിപോക്കന്​ കിട്ടിയിരുന്നു. എന്തായാലും ഷാർജ സ്​റ്റേഡിയത്തിൽ കളി നടക്കുന്ന ദിവസം റോഡിലൂടെ പോകുന്നവർ ഒന്ന്​ ശ്രദ്ധിക്കുന്നത്​ നന്നാകും. പ്രത്യേകിച്ചും ഡിവില്ലിയേഴ്​സിനെപ്പോലുള്ള ഹിറ്റർമാർ ബാറ്റ്​ചെയ്യു​േമ്പാൾ.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AB de VilliersIPL 2020Sharjah stadium
Next Story