Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവാഷിങ്​ടൺ സുന്ദറിന്​...

വാഷിങ്​ടൺ സുന്ദറിന്​ കോവിഡ്​; ദ. ആഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ കളിക്കില്ല

text_fields
bookmark_border
Washington Sundar didnt have batting pads
cancel

ഇന്ത്യൻ താരം വാഷിങ്​ടൺ സുന്ദറിന്​ കോവിഡ്​. രണ്ട് ദിവസം മുന്‍പ് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ താരം ഐസൊലേഷനിലാണ്. ക്ഷിണാഫ്രിക്കക്കെതിരായി ഇൗ മാസം നടക്കാനിരിക്കുന്ന ഏകദിന ടീമിൽ താരം ഇടംപിടിച്ചിരുന്നു. കോവിഡ്​ ബാധിച്ചതോടെ ടീമി​നൊപ്പം സുന്ദർ ഇനി ചേർന്നേക്കില്ല.

പകരം, ടെസ്റ്റ് ടീമിന്റെ ഭാഗമായ ജയന്ത് യാദവിനോട് മൂന്ന് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയിൽ കളിക്കാനായി നിർദേശിച്ചതായാണ്​ റിപ്പോർട്ട്​. വരും ദിവസങ്ങളില്‍ ഇന്ത്യൻ ടീം മുംബൈയില്‍ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര ചെയ്യാനിരിക്കുകയാണ്. നിലവിൽ ചെന്നൈയിലുള്ള സുന്ദർ മുംബൈയില്‍ എത്തിയേക്കില്ല.

വാഷിങ്​ടൺ സുന്ദർ കഴിഞ്ഞ പത്ത് മാസമായി പരിക്കേറ്റ് വിശ്രമത്തിലായിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ താരം തമിഴ്നാടിനായി കളിക്കാനിറങ്ങിയിരുന്നു. പിന്നാലെയാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഏകദിന ടീമിലേക്ക് ക്ഷണം ലഭിച്ചത്​.

Show Full Article
TAGS:Washington Sundar COVID 19 Covid positive India Vs SA 
News Summary - Washington Sundar tests COVID-19 positive
Next Story