'മോനേ, നീ ജനിക്കുന്നതിന് മുമ്പ് ഞാൻ സെഞ്ച്വറി അടിച്ചിട്ടുണ്ട്'; അഫ്ഗാൻ താരത്തോട് കലിപ്പോടെ അഫ്രീദി
text_fieldsകളിക്കളത്തിലെ തെൻറ തീപ്പൊരി സ്വഭാവത്തിെൻറ കനൽ ഉള്ളിലുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ലങ്കൻ പ്രീമിയർ ലീഗിലെ ഷാഹിദ് അഫ്രീദിയുടെ 'പ്രകടനം'. കാൻഡി ടസ്കേഴ്സ്-ഗാലെ ഗ്ലാഡിയേറ്റേഴ്സ് മത്സരത്തിനുശേഷം താരങ്ങൾ ഹസ്തദാനം ചെയ്യവേയാണ് അഫ്രീദി അഫ്ഗാൻ താരം നവീനുൽ ഹഖിന് നേരെ ചീറിയെടുത്തത്.
മത്സരത്തിനിടെ സഹതാരം മുഹമ്മദ് ആമിറിനെ സ്ലഡ്ജ് ചെയ്തതിന് മറുപടിയായായിരുന്നു നവീനോട് അഫ്രീദിയുടെ രോഷ പ്രകടനം. ഹസ്തദാന സമയത്ത് എല്ലാവരേയും പുഞ്ചിരികളോടെ വരവേറ്റ അഫ്രീദി നവീനെ കണ്ടതോടെ പൊട്ടിത്തെറിക്കുകയായിരുന്നു. 'മകനേ, നീ ജനിക്കുന്നതിന് മുേമ്പ ഞാൻ സെഞ്ച്വറികൾ അടിച്ചുകൂട്ടിയിട്ടുണ്ട്'' -എന്ന് അഫ്രീദി 21കാരനായ നവീനോട് പറഞ്ഞതായാണ് പ്രചാരണം നടക്കുന്നത്.
ഗാലെ േഗ്ലഡിയേറ്റർസിന് വേണ്ടിയാണ് 40കാരനായ അഫ്രീദി കളിക്കുന്നത്. ആദ്യം ബാറ്റുചെയ്ത കാൻഡി ടസ്കേഴ്സ് ഉയർത്തിയ 196 റൺസ് പിന്തുടർന്നിറങ്ങിയ േഗ്ലഡിയേറ്റേഴസ് 25 റൺസിന് പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ അഫ്രീദി ഗോൾഡൻ ഡക്കിന് പുറത്തായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

