Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകഴിഞ്ഞ വർഷം...

കഴിഞ്ഞ വർഷം ഡു​​​െപ്ലസിസ്​ വെള്ളം കൊണ്ടുവരുന്നയാളായതിൽ വിഷമിച്ചിരുന്നു; ഇക്കുറി ഞാനും അത്​ അനുഭവിച്ചു -ഇമ്രാൻ താഹിർ

text_fields
bookmark_border
കഴിഞ്ഞ വർഷം ഡു​​​െപ്ലസിസ്​ വെള്ളം കൊണ്ടുവരുന്നയാളായതിൽ വിഷമിച്ചിരുന്നു; ഇക്കുറി ഞാനും അത്​ അനുഭവിച്ചു -ഇമ്രാൻ താഹിർ
cancel

ദുബൈ: ഐ.പി.എൽ സീസണിൽ ഇതുവരെയും കളത്തിലിറങ്ങാത്തതി​െൻറ വിഷമം തുറന്നുപറഞ്ഞ്​ ചെ​െന്നെയുടെ ദക്ഷിണാഫ്രിക്കൻ സ്​പിന്നർ ഇമ്രാൻ താഹിർ. ഇന്ത്യൻ താരം രവിച​​ന്ദ്രൻ അശ്വി​െൻറ യൂട്യൂബ്​ ചാനലുമായുള്ള അഭിമുഖത്തിനിടെയാണ്​ താഹിർ മനസ്സുതുറന്നത്​.

ഈ സീസണിൽ എന്നാണ്​ കളത്തിലിറങ്ങാനാകുക എന്ന ചോദ്യത്തിന്​ മറുപടിയായി താഹിർ പറഞ്ഞതിങ്ങനെ ''എനിക്ക്​ ഒരു സൂചനയുമില്ല. കഴിഞ്ഞ വർഷം ഫാഫ്​ ഡു​െപ്ലസിസിന്​ സീസൺ മുഴുവൻ​ വെള്ളം കൊണ്ടുവരുന്ന ജോലിയായിരുന്നു. അത്​ വേദനാജനകമായിരുന്നു. കാരണം അദ്ദേഹം ട്വൻറി 20യിൽ മികച്ച ശരാശരിയുള്ളയാളാണ്​. ഇക്കുറി ഞാനാണ്​ അത്​ ചെയ്യുന്നത്​. എങ്ങനെയാണ്​ അത്​ അനുഭവപ്പെടുക എന്ന്​ മനസ്സിലാക്കാനായി. ഞാൻ അ​ദ്ദേഹവുമായി സംസാരിച്ചിരുന്നു.''

2019 സീസണിൽ 17 മത്സരങ്ങളിൽനിന്നും 26 വിക്കറ്റ്​ വീഴ്​ത്തിയ താഹിറായിരുന്നു വിക്കറ്റ്​ വേട്ടക്കാരിൽ മുമ്പൻ. പക്ഷേ ഈ സീസണിൽ താഹിറിന്​ ഇതുവരേയും കളിക്കാൻ അവസരം കിട്ടിയിട്ടില്ല. ചിലർ ധോണിക്കെതിരെ വിമർശനം ഉന്നയിക്കുകയും ചെയ്​തു.

''ഞാൻ കളിക്കുന്ന സമയത്ത്​ പല കളിക്കാരും വെള്ളവുമായി വന്നിരുന്നു. ഇപ്പോൾ അർഹതപ്പെട്ടവർ കളത്തിലിറങ്ങു​േമ്പാൾ അത്​ തിരിച്ചുചെയ്യേണ്ടത്​ എ​െൻറ ജോലിയാണ്​. ഞാൻ കളിക്കുന്നോ ഇല്ലയോ എന്നതല്ല, ടീം ജയിക്കുന്നതാണ്​ പ്രധാനം. എനിക്ക്​ ഒരു അവസരം കിട്ടിയാൽ ഞാനെ​െൻറ ഏറ്റവും മികച്ച കഴിവ്​ പുറത്തെടുക്കും. പക്ഷേ എനിക്ക്​ ടീമാണ്​ പ്രധാനം.'' -നേരത്തേ താഹിർ ട്വീറ്റ്​ ചെയ്​തിരുന്നു.

ഏകദിനത്തിലും ട്വൻറി 20യിലും ഒന്നാം റാങ്കുകാരനായിരുന്ന 41 കാരൻ കഴിഞ്ഞ ലോകകപ്പിന്​ പിന്നാലെ അന്താരാഷ്​ട്ര മത്സരങ്ങളിൽ നിന്നും വിരമിച്ചിരുന്നു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Imran TahirCSKIPL 2020
Next Story