Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightലോകകപ്പ് സന്നാഹ...

ലോകകപ്പ് സന്നാഹ മത്സരം: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം തിരുവനന്തപുരത്ത്

text_fields
bookmark_border
South-Africa-David-miller
cancel
camera_alt

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡേവിഡ് മില്ലർ

തിരുവനന്തപുരം: ലോകകപ്പ് സന്നാഹമത്സരത്തിനായി ദക്ഷിണാഫ്രിക്കൻ സംഘം തലസ്ഥാനത്ത് എത്തി. തിങ്കളാഴ്ച പുലർച്ച 3.10നാണ് ദുബൈയിൽനിന്നുള്ള വിമാനത്തിൽ സംഘം എത്തിയത്. തുടർന്ന് താമസസൗകര്യമൊരുക്കിയ സ്വകാര്യഹോട്ടലിലേക്ക് മടങ്ങി. ചൊവ്വാഴ്ച മുതൽ സംഘം കാര്യവട്ടം ഗ്രീൻഫീൽഡിലും തുമ്പ സെന്‍റ് സേവിയേഴ്സ് കോളജ് ഗ്രൗണ്ടിലുമായി പരിശീലനം നടത്തും.

29ന് അഫ്ഗാസ്താനുമായാണ് ദ.ആഫ്രിക്കയുടെ ആദ്യ സന്നാഹമത്സരം. തുടർന്ന് ഒക്ടോബർ രണ്ടിന്‌ ന്യൂസിലൻഡുമായും പ്രോട്ടീസ് സംഘം പരിശീലന മത്സരം കളിക്കും. അതേസമയം, ദക്ഷിണാഫ്രിക്കയെ നേരിടാനായി 27നായിരിക്കും അഫ്ഗാസ്താൻ ടീം തിരുവനന്തപുരത്തെത്തുക. ആസ്‌ട്രേലിയ, നെതർലൻഡ്‌സ് ടീമുകൾ വ്യാഴാഴ്‌ചയും ന്യൂസിലൻഡ്‌ ശനിയാഴ്‌ചയും ഇന്ത്യ ഞായറാഴ്‌ചയും എത്തും.

Show Full Article
TAGS:South AfricaWorld Cupcricket team
News Summary - Warm-up: South African cricket team in Thiruvananthapuram
Next Story