Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവി.വി.എസ്​. ലക്ഷ്​മൺ...

വി.വി.എസ്​. ലക്ഷ്​മൺ എൻ.സി.എ തലവനാകും; സ്​ഥിരീകരിച്ച്​ ഗാംഗുലി

text_fields
bookmark_border
VVS Laxman
cancel

ന്യൂഡൽഹി: ഇന്ത്യയുടെ മുൻ താരം വി.വി.എസ്​. ലക്ഷ്​മൺ നാഷനൽ ക്രിക്കറ്റ്​ അക്കാദമിയുടെ തലവനായി ചുതലയേൽക്കുമെന്ന്​ ബി.സി.സി.ഐ അധ്യക്ഷൻ സൗരവ്​ ഗാംഗുലി. രാഹുൽ ദ്രാവി​ഡിന്‍റെ പിൻഗാമിയായാണ്​ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ്​ ബാറ്റ്​സ്​മാൻമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ലക്ഷ്​മൺ എൻ.സി.എയിലെത്തുന്നത്​.

വാർത്ത ഏജൻസിയായ എ.എൻ.ഐയോടാണ്​ ഗാംഗുലി ലക്ഷ്​മൺ എൻ.സി.എ തലവനാകുമെന്ന കാര്യം സ്​ഥിരീകരിച്ചത്​.ഇന്ത്യൻ ക്രിക്കറ്റിന്‍റെ വളർച്ചക്ക്​ മുൻ താരങ്ങളുടെ സേവനം അത്യാവശ്യമാണെന്ന ഗാംഗുലിയുടെ നിലപാടാണ്​ ലക്ഷ്​മണിനെ എൻ.സി.എയിൽ എത്തിക്കുന്നത്​.

കുടുംബ പശ്ചാത്തലം പറഞ്ഞ്​ ലക്ഷ്​മൺ ആദ്യം ഓഫർ നിരസിച്ചെങ്കിലും ഗാംഗുലിയുടെ നിർബന്ധത്തിന്​ വഴങ്ങുകയായിരുന്നു. ദ്രാവിഡുമായുള്ള ലക്ഷ്​മണിന്‍റെ ഊഷ്​മളമായ ബന്ധം ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവി സുരക്ഷിതമാക്കുമെന്ന കണക്കുകൂട്ടലിലാണ്​ ദാദ.

ട്വന്‍റി20 ലോകകപ്പിന്​ ശേഷം രവി ശാസ്​ത്രി ഇന്ത്യൻ ക്രിക്കറ്റ്​ ടീമിന്‍റെ പരിശീലക സ്​ഥാനം ഒഴിഞ്ഞിരുന്നു. ന്യൂസിലൻഡിനെതിരെ നടക്കാൻ പോകുന്ന ട്വന്‍റി20, ടെസ്റ്റ്​ പരമ്പരകളാണ്​ ദ്രാവിഡിന്​ മുമ്പിലുള്ള ആദ്യ കടമ്പ. ട്വന്‍റി20യിൽ പുതിയ നായകനായ രോഹിത് ശർമയു​ടെ കീഴിലാകും ഇന്ത്യ ഇറങ്ങുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NCAvvs laxmanrahul dravidsourav ganguly
News Summary - VVS Laxman to become next NCA head, Confirms Sourav Ganguly
Next Story