Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'അടുത്ത കളിക്കിറങ്ങും മുമ്പ് ബാറ്റ്സ്മാൻമാർക്ക് ഗ്ലൂക്കോസ് കൊടുക്കൂ'; ചെന്നൈയെ ട്രോളി സെവാഗ്
text_fieldsbookmark_border
ദുബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങിയ ചെന്നൈ സൂപ്പർകിങ്സിെന പരിഹസിച്ച് മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗ്. ഡൽഹി കാപ്പിറ്റൽസിനോട് 44 റൺസിൻെറ ഏകപക്ഷീയ തോൽവി ചെന്നൈ വഴങ്ങിയതോടെയാണ് ട്വീറ്റുമായി സെവാഗ് എത്തിയത്.
''ചെന്നൈ ബാറ്റ്സ്മാൻ മാർക്ക് ശരിയായ രീതിയിൽ മുന്നോട്ട് പോകാനാകുന്നില്ല. അടുത്ത മത്സരത്തിനിറങ്ങും മുേമ്പ കുറച്ച് ഗ്ലൂേകാസ് കൊടുക്കൂ'' -സെവാഗ് ട്വീറ്റ് ചെയ്തു.
നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച് സീസൺ തുടങ്ങിയ ചെെന്നെ രാജസ്ഥാൻ റോയൽസിനോടും ഡൽഹി കാപ്പിറ്റൽസിനോടും തോൽവി വഴങ്ങിയതിന് പിന്നാലെനായകൻ മഹേന്ദ്ര സിങ് ധോണിയടക്കമുള്ള താരങ്ങളുടെ മെല്ലെപ്പോക്കിന് നേരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ട്രോളുമായി സെവാഗ് എത്തിയിരിക്കുന്നത്.
Next Story

