Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യൻ ക്രിക്കറ്റ്...

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഉലച്ച ആ ഭിന്നത രവി ശാസ്ത്രി എങ്ങനെ പരിഹരിച്ചു?- വിശദീകരിച്ച് മുൻ ഫീൽഡിങ് കോച്ച് ആർ. ശ്രീധർ

text_fields
bookmark_border
ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഉലച്ച ആ ഭിന്നത രവി ശാസ്ത്രി എങ്ങനെ പരിഹരിച്ചു?- വിശദീകരിച്ച് മുൻ ഫീൽഡിങ് കോച്ച് ആർ. ശ്രീധർ
cancel

ബാറ്റിങ്ങിൽ നെടുംതൂണുകളായി അന്നും ഇന്നും നിലനിൽക്കുന്ന രണ്ടു പ്രമുഖർക്കിടയിൽ നിലനിന്ന പോര് വ്യക്തിയിൽനിന്ന് മാറി ഗ്രൂപുകളായതും രവിശാസ്ത്രി ഇടപെട്ട് പരിഹരിച്ചതും സംബന്ധിച്ച് മനസ്സു തുറന്ന് ​മുൻ ഫീൽഡിങ് കോച്ച് ആർ. ശ്രീധർ. 2019 ലോകകപ്പ് സെമി തോറ്റ് പുറത്തായതിനു പിന്നാലെയാണ് വിരാട് കോഹ്ലി- രോഹിത് ശർമ ക്യാമ്പുകളായി ദേശീയ ടീം രണ്ടു വശത്ത് നിലയുറപ്പിച്ചത്. ‘‘രോഹിത് ക്യാമ്പ്, വിരാട് ​ക്യാമ്പ് എന്നിങ്ങനെ രണ്ടെണ്ണമുണ്ടായിരുന്നു. പരിശീലകൻ രവി ​ശാസ്ത്രി നേരിട്ട് ഇടപെട്ടാണ് വിഷയം പരിഹരിച്ചത്’’- ആത്മകഥാംശമുള്ള തന്റെ പുസ്തകത്തിൽ ശ്രീധർ പറയുന്നു.

ഡ്രസ്സിങ് റൂമിൽ ഇരുവർക്കുമിടയിൽ നടന്നതിനെ കുറിച്ച് മാധ്യമങ്ങളിൽ വാർത്തകൾ നിരന്തരം വന്നിരുന്നു. ഇരുക്യാമ്പുകളിലും നിലയുറപ്പിച്ചവർ സമൂഹ മാധ്യമത്തിൽ മറ്റുള്ളവരെ ഫോളോ ചെയ്തത് ഒഴിവാക്കുംവരെ കാര്യങ്ങൾ എത്തിയിരുന്നു. ലോകകപ്പിന് തൊട്ടുപിറകെ ഇന്ത്യൻ ​ടീം വെസ്റ്റ് ഇൻഡീസിലേക്ക് പറന്നിരുന്നു. അപ്പോഴാണ് രവി ശാസ്ത്രി ഇരുവരെയും വിളിച്ചുവരുത്തി അനുരഞ്ജനത്തിന്റെ വഴി പറഞ്ഞുനൽകിയത്.

അതോടെ, പഴയതെല്ലാം മറന്ന് പുതുവഴി ​പിടിച്ച ഇരുവരും സഹകരണത്തിന്റെ വഴിയിൽ തിരിച്ചെത്തി.

അതേ സമയം, രോഹിതുമായി പ്രശ്നങ്ങളുണ്ടായിട്ടില്ലെന്ന നിലപാടിലാണ് ഇപ്പോഴും കോഹ്ലി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rohit SharmaVirat KohliFormer coach R Sridhar
News Summary - Virat Kohli vs Rohit Sharma: Former coach R Sridhar reveals how Ravi Shastri resolved rift between Indian stars
Next Story