ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ കോഹ്ലി കളിക്കില്ല; പരമ്പരക്ക് മുമ്പ് രോഹിത് തിരിച്ചെത്തും
text_fieldsമുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിൽ വിരാട് കോഹ്ലി കളിക്കില്ല. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണമെന്ന് അറിയിച്ചാണ് കോഹ്ലി പരമ്പരയിൽ നിന്നും വിട്ടുനിൽക്കുന്നത്. അതേ സമയം ഏകദിന പരമ്പരക്ക് മുമ്പായി രോഹിത് കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്നും ബി.സി.സി.ഐ അറിയിച്ചു.
പരീശിലനത്തിനിടെ പരിക്കേറ്റ രോഹിത് ശർമ്മക്ക് ഒരു മാസത്തെ വിശ്രമം വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പര തുടങ്ങുന്നത് ജനുവരി 19നാണ്. ജനുവരി 21,23 തീയതികളിലാണ് രണ്ടും മൂന്നും ഏകദിന മത്സരങ്ങൾ.
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കായി രോഹിത് ശർമ്മക്ക് പകരം പ്രിയങ്ക് പഞ്ജലിനെ ടീമിലെടുത്തു. ഇന്ത്യയുടെ ഏകദിന, ട്വന്‍റി 20 ടീമുകളുടെ ക്യാപ്റ്റനായും ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റനായും രോഹിതിനെ തെരഞ്ഞെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

