Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'കിങ്​ ഈസ്​ ബാക്ക്​';...

'കിങ്​ ഈസ്​ ബാക്ക്​'; ഇനി കളി ഇന്ത്യയിൽ, ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

text_fields
bookmark_border
കിങ്​ ഈസ്​ ബാക്ക്​; ഇനി കളി ഇന്ത്യയിൽ, ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു
cancel

ആസ്​ട്രേലിയൻ പര്യടനത്തിലെ സ്വപ്​ന തുല്യമായ വിജയത്തിന്​ പിന്നാലെ ഇംഗ്ലണ്ടുമായി ഇന്ത്യയിൽ നടക്കുന്ന ആദ്യ രണ്ട്​ ടെസ്റ്റുകൾക്കുള്ള ഇന്ത്യൻടീമിനെ പ്രഖ്യാപിച്ചു. ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ച്​​ ആസ്​ട്രേലിയൻ പര്യടനത്തിനിടെ നാട്ടിലേക്ക്​ മടങ്ങിയ വിരാട്​ കോഹ്​ലി നായകനായി ടീമിൽ മടങ്ങിയെത്തി. ഓൾറൗണ്ടർ ഹാർദിക്​ പാണ്ഡ്യ, ഇശാന്ത്​ ശർമ തുടങ്ങിയവരും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്​.

ആസ്​ട്രേലിയൻ പര്യടത്തിൽ മോശം പ്രകടനം കാഴ്ചവെച്ച പ്രഥ്വി ഷാ, നവദീപ്​ സൈനി എന്നിവർ പുറത്തായപ്പോൾ മികച്ച പ്രകടനം കാഴ്ചവെച്ച ശുഭ്​മാൻ ഗിൽ, ഷർദുൽ ഠാക്കൂർ, മുഹമ്മദ്​ സിറാജ്​ തുടങ്ങിയവർ ടീമിലിടം പിടിച്ചു. 'ലിമിറ്റഡ്​ ഓവർ സ്​പെഷ്യലിസ്റ്റായ' നടരാജനും ടീമിലിടം പിടിച്ചില്ല.

ടീം: ഓപ്പണർമാർ: രോഹിത്​ ശർമ, ശുഭ്​മാൻ ഗിൽ, മായങ്ക്​ അഗർവാൾ

മധ്യനിര: ചേതേശ്വർ പൂജാര, വിരാട്​ കോഹ്​ലി, അജിൻക്യ രഹാനെ, റിഷഭ്​ പന്ത്​, വൃദ്ധിമാൻ സാഹ, ഹാർദിക്​ പാണ്ഡ്യ, കെ.എൽ രാഹുൽ

ഫാസ്റ്റ്​ ബൗളർമാർ: ജസ്​പ്രീത്​ ബുംറ, ഇശാന്ത്​ ശർമ, മുഹമ്മദ്​ സിറാജ്​, ഷർദുൽ ഠാക്കൂർ

സ്​പിന്നർമാർ: ആർ.അശ്വിൻ, കുൽദീപ്​ യാദവ്​, വാഷിങ്​ടൺ സുന്ദർ, അക്​സർ പ​േട്ടൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hardik PandyaVirat Kohli
News Summary - Virat Kohli to lead India for England Tests, Ishant Sharma and Hardik Pandya return
Next Story