Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightട്വന്‍റി20 ലോകകപ്പ്:...

ട്വന്‍റി20 ലോകകപ്പ്: മികച്ച താരങ്ങളുടെ ചുരുക്കപ്പട്ടികയിൽ ഇന്ത്യൻ താരങ്ങളും

text_fields
bookmark_border
ട്വന്‍റി20 ലോകകപ്പ്: മികച്ച താരങ്ങളുടെ ചുരുക്കപ്പട്ടികയിൽ ഇന്ത്യൻ താരങ്ങളും
cancel

സിഡ്‌നി: ട്വന്റി 20 ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിന് നല്‍കുന്ന പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടി ഇന്ത്യയുടെ വിരാട് കോഹ്ലിയും സൂര്യകുമാര്‍ യാദവും.

എട്ട് താരങ്ങളാണ് അവസാന റൗണ്ടിലുള്ളത്. പാകിസ്താന്റെ ശദബ് ഖാന്‍, ഷഹീന്‍ അഫ്രീദി, ഇംഗ്ലണ്ടിന്റെ സാം കറന്‍, ജോസ് ബട്‌ലര്‍, അലക്‌സ് ഹെയ്ല്‍സ്, സിംബാബ്‌വെയുടെ സിക്കന്ദര്‍ റാസ, ശ്രീലങ്കയുടെ വാനിന്ദു ഹസരംഗ എന്നിവരാണ് ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ മറ്റ് താരങ്ങള്‍.

വോട്ടെടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുക്കുന്നത്. ഇഷ്ടതാരങ്ങള്‍ക്കുവേണ്ടി ഐ.സി.സി വെബ്‌സൈറ്റ് വഴി ആരാധകര്‍ക്ക് വോട്ട് ചെയ്യാം. നിലവിൽ ടൂര്‍ണമെന്റ് ടോപ് സ്‌കോററായ കോഹ്ലി ആറ് മത്സരങ്ങളില്‍ നിന്ന് 98.66 ശരാശരിയില്‍ 296 റണ്‍സ് നേടിയിട്ടുണ്ട്. ഇതിൽ നാല് അര്‍ധ സെഞ്ച്വറികളും ഉൾപ്പെടും. പാകിസ്താനെതിരെ പുറത്താവാതെ നേടിയ 82 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

സൂര്യകുമാര്‍ യാദവ് ആറ് മത്സരങ്ങളില്‍ നിന്ന് 239 റണ്‍സാണ് അടിച്ചെടുത്തത്. മൂന്ന് അര്‍ധസെഞ്ച്വറിയും താരം നേടി. നിലവിലെ ലോക ഒന്നാം നമ്പര്‍ ട്വന്റി 20 ബാറ്ററാണ് സൂര്യകുമാര്‍ യാദവ്. ഫൈനലിനുശേഷം പുരസ്‌കാര വിജയിയെ പ്രഖ്യാപിക്കും.

Show Full Article
TAGS:virat kohli suryakumar yadav T20 World Cup 
News Summary - Virat Kohli, Suryakumar Yadav among nominees for Player of Tournament award
Next Story