Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവീണ്ടും ഇന്നിങ്​സിൽ...

വീണ്ടും ഇന്നിങ്​സിൽ പരാജയം; കോഹ്​ലി സചിന്‍റെ ഉപദേശം തേടണമെന്ന്​ ഗവാസ്​കർ

text_fields
bookmark_border
വീണ്ടും ഇന്നിങ്​സിൽ പരാജയം; കോഹ്​ലി സചിന്‍റെ ഉപദേശം തേടണമെന്ന്​ ഗവാസ്​കർ
cancel

ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ്​ ടെസ്റ്റിൽ ചെറിയ സ്​കോറിന്​ പുറത്തായ ഇന്ത്യൻ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിക്ക്​ ഉപദേശവുമായി സുനിൽ ഗവാസ്​കർ. ടെസ്റ്റ്​ ക്രിക്കറ്റിൽ വലിയ സ്​കോർ നേടുന്നതിനെ കുറിച്ച്​ സചിനുമായി ചർച്ച നടത്തണമെന്ന്​ ഗവാസ്​കർ ആവശ്യപ്പെട്ടു.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ വിരാട്​ കോഹ്​ലി ഏഴ്​ റൺസിനാണ്​ പുറത്തായത്​. ​ജെയിംസ്​ ആൻഡേഴ്​സന്‍റെ പന്തിലായിരുന്നു കോഹ്​ലിയുടെ പുറത്താകൽ. ക്യാപ്​റ്റൻ വീണതോടെ മറ്റ്​ ഇന്ത്യൻ താരങ്ങളും പെ​ട്ടെന്ന്​ തന്നെ കൂടാരം കയറി. തുടർന്ന്​ 78 റൺസിന്​ ഇന്ത്യ ഓൾ ഔട്ടായിരുന്നു. മത്സരത്തിൽ ഇംഗ്ലണ്ട്​ ലീഡെടുക്കുകയും ചെയ്​തു.

2003ൽ ആസ്​ട്രേലിയക്കെതിരായ മത്സരങ്ങളിൽ തുടർച്ചയായി പരാജയപ്പെട്ടതിന്​ ശേഷം സചിൻ ചെയ്​തതാണ്​ കോഹ്​ലിയും പ്രാവർത്തികമാക്കേണ്ടത്​. കോഹ്​ലി ഉടൻ സചിനെ വിളിക്കണം. സചിൻ എന്താണ്​ ചെയ്​തതെന്ന്​ ചോദിക്കണം. സചിൻ സിഡ്​നിയിൽ ചെയ്​തത്​ കോഹ്​ലിയും ചെയ്യണം. ഒരിക്കലും കവർ ഡ്രൈവ്​ കളിക്കില്ലെന്ന്​ കോഹ്​ലി സ്വയം പറഞ്ഞു പഠിപ്പിക്കണമെന്നും ഗവാസ്​കർ പറഞ്ഞു.

2014ലും കോഹ്​ലിയുടെ ഫോം നഷ്​ടമായിരുന്നു. അന്ന്​ കോഹ്​ലി സചിന്‍റെ ഉപദേശം ​േതടുകയും നാല്​ ടെസ്റ്റ്​ സെഞ്ച്വറികളുമായി ശക്​തമായി തിരിച്ച്​ വരികയും ചെയ്​തിരുന്നു. സമാനമായ രീതിയിൽ സചിന്‍റെ ഉപദേശം തേടണമെന്നാണ്​ ഗവാസ്​കർ ആവശ്യപ്പെടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sachin tendulkarVirat Kohli
News Summary - Virat Kohli should call Sachin Tendulkar: Sunil Gavaskar opens up about India captain's poor form
Next Story