Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightധോണിയെ മിസ്​...

ധോണിയെ മിസ്​ ചെയ്യുന്നെന്ന്​ ആരാധകർ; ഞാനും മിസ്​ ചെയ്യുന്നുവെന്ന്​ ഗാലറിയോട്​ കോഹ്​ലി VIDEO

text_fields
bookmark_border
ധോണിയെ മിസ്​ ചെയ്യുന്നെന്ന്​ ആരാധകർ; ഞാനും മിസ്​ ചെയ്യുന്നുവെന്ന്​ ഗാലറിയോട്​ കോഹ്​ലി VIDEO
cancel

സിഡ്​നി: വിരമിച്ചു കഴിഞ്ഞെങ്കിലും ഇന്ത്യൻ ടീമിലെ 'അദൃശ്യ സാന്നിധ്യമായി' മഹേന്ദ്ര സിങ്​ ധോണി തുടരുന്നു. സിഡ്​നിയിലെ രണ്ടാം ട്വൻറി 20ക്കിടയിൽ ശിഖർ ധവാനോട്​ എനിക്ക്​ ധോണിയുടെ വേഗതയില്ലെന്ന്​ പറയുന്ന ആസ്​ട്രേലിയൻ വിക്കറ്റ്​ കീപ്പർ മാത്യൂവെയ്​ഡി​െൻറ വോയ്​സ്​ വൈറലായിരുന്നു. ഇതിനുപിന്നാലെ ധോണിയെ മിസ്​ചെയ്യുന്നെന്ന കോഹ്​ലിയുടെ സംസാരവും വൈറൽ ആയിരിക്കുകയാണ്​.

'വീ മിസ്​ യൂ ധോണി' പ്ലക്കാർഡും മുദ്രാവാക്യങ്ങളുമായാണ്​ ആരാധകർ ഗാലറിയിൽ എത്തിയത്​. ഇന്ത്യഫീൽഡ്​ ചെയ്യു​േമ്പാൾ ബൗണ്ടറിക്കരികെ നിന്ന നായകൻ വിരാട്​ കോഹ്​ലി ധോണി ആ​രാധകരോട്​ 'മീ ടൂ' എന്ന്​ പറയുകയായിരുന്നു.

മത്സരത്തിൽ ഇന്ത്യ​യുടെ വിജയ ശിൽപിയായ ഹാർദിക്​ പാണ്ഡ്യയുടെ ഇന്നിങ്​സിനെ ആസ്​ട്രേലിയൻ കോച്ച്​ ജസ്​റ്റിൻ ലാംഗർ ഉപമിച്ചതും ധോണിയോടായിരുന്നു. പാണ്ഡ്യ ധോണിയെപ്പോലെ കളിച്ചു എന്നായിരുന്നു ലാംഗർ പ്രതികരിച്ചത്​. ധോണി ഔദ്യോഗികമായി വിരമിച്ച ശേഷമുള്ള ഇന്ത്യയുടെ ആദ്യ അന്താരാഷ്​ട്ര പരമ്പരയാണ്​ ആസ്​ട്രേലിയയിൽ നടക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MS DHONIVirat Kohli
News Summary - Virat Kohli says ‘me too’ MISS DHONI
Next Story