Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസചിനും ദ്രാവിഡും...

സചിനും ദ്രാവിഡും പതിറ്റാണ്ട് മുമ്പ് താഴിട്ട് പൂട്ടിയ റെക്കോഡ് പുസ്തകം തിരുത്തി രോഹിതും കോഹ്‍ലിയും

text_fields
bookmark_border
cricket
cancel
camera_altവിരാട് കോഹ്‍ലി-രോഹിത് ശർമ, സചിൻ ടെണ്ടുൽകർ-രാഹുൽ ദ്രാവിഡ്

റാഞ്ചി: ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരെ ത്രസിപ്പിച്ച ഇന്നിങ്സുമായി റാഞ്ചി ബിർസമുണ്ട സ്റ്റേഡിയം വാണ രോഹിത് ശർമയും വിരാട് കോഹ്‍ലിയും കടന്നുകയറിയത് ഇളക്കമില്ലെന്ന് ക്രിക്കറ്റ് ആരാധകർ ഉറപ്പിച്ച ഒരു റെക്കോഡ് പുസ്തകത്തിലേക്ക്.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളായ സചിൻ ടെണ്ടുൽകറും, രാഹുൽ ​ദ്രാവിഡും ഒരു പതിറ്റാണ്ടിലേറെ കാലം മുമ്പ് പടുത്തുയർത്തി സ്വന്തം പേരിലാക്കി താഴിട്ട് പൂട്ടിയ റെക്കോഡ് പുസ്തകം ​ഞായറാഴ്ച സായാഹ്നത്തിൽ റാഞ്ചിയിൽ തുറക്കപ്പെട്ടു. ഇനിയൊരു ഇന്ത്യക്കാരന് സാധ്യമല്ലെന്നുറപ്പിച്ച കൂട്ടുകെട്ടിന്റെ ചരിത്രം തിരുത്താൻ നിയോഗമുണ്ടായത് മറ്റൊരു ക്രിക്കറ്റ് ലെജൻഡ്സിനാണെന്നത് ആരാധകർക്കും സന്തോഷം നൽകുന്നു. എല്ലാ ഫോർമാറ്റിലുമായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ക്രീസിൽ കൂട്ടുകെട്ട് സൃഷ്ടിച്ച ഇന്ത്യൻ താരമെന്ന റെക്കോഡാണ് സചിൻ-ദ്രാവിഡ് ജോടിയിൽ നിന്നും വിരാട് കോഹ്‍ലി-രോഹിത് ജോടി സ്വന്തമാക്കിയത്.

391 മത്സരങ്ങളിലാണ് സചിനും ദ്രാവിഡും റെക്കോഡ് പെയർ സൃഷ്ടിച്ചത്. 146 ടെസ്റ്റും, 246 ഏകദിനവുമായാണ് ഇരു താരങ്ങളും 1996നും 2012നും ഇടയിലുള്ള കാലയളവിൽ 391 മത്സരങ്ങളിൽ ഇന്ത്യക്ക് വൻ വിജയങ്ങൾ സമ്മാനിച്ച ​കൂട്ടുകെട്ടുകൾ സൃഷ്ടിച്ചത്.

രാഹുൽ ദ്രാവിഡ് 2012 ജനുവരിയിൽ ടെസ്റ്റും, 2011 സെപ്റ്റംബറിൽ ഏകദിനവും അവസാനിപ്പിച്ച് തന്റെ യുഗം അവസാനിപ്പിച്ചു. 1989ൽ കളി തുടങ്ങിയ സചിൻ ടെണ്ടുൽകർ 2013 നവംബറിൽ ടെസ്റ്റും, 2012 മാർച്ചിൽ ഏകിനവും അവസാനിപ്പിച്ച് ​ചരിത്രയാത്രക്ക് അന്ത്യം കുറിച്ചു.

ഇരുവരും കരിയർ അവസാനിപ്പിക്കുന്നതിന് ഏതാനും വർഷങ്ങൾ മുമ്പ് മാത്രം അരങ്ങേറ്റം കുറിച്ച വിരാട്-രോഹിത് കാലമായി പിന്നീട്. സചിനും ദ്രാവിഡും ടെസ്റ്റിലും ഏകദിനത്തിലും മാത്രമാണ് ജോടി സൃഷ്ടിച്ചതെങ്കിൽ ​‘രോ-കോ’ കൂട്ട് ഏകദിനം, ടെസ്റ്റ്, ട്വന്റി20 ക്രിക്കറ്റുകളിലായി ഇന്ത്യയുടെ മാച്ച് വിന്നിങ് കൂട്ടുകെട്ടുകൾ പടുത്തുയർത്തി. 60 ടെസ്റ്റും, 226 ഏകദിനവും, 106 ട്വന്റി20യുമായാണ് 392 എന്ന നാഴികകല്ല് തൊട്ടത്.

ധോണി ഭരിച്ച ഇന്ത്യൻ ഡ്രസ്സിങ് റൂമിന്റെ മാച്ച് വിന്നിങ് കൂട്ടായി മാറിയ രോഹിതും വിരാടും ഓപണിങ്ങിൽ ഒന്നിച്ചിറങ്ങിയും, മധ്യനിരയിൽ ഒന്നിച്ച് മത്സര വിജയങ്ങൾ സമ്മാനിച്ചും, ടെസ്റ്റ് മത്സരങ്ങളിൽ കളിയുടെ ഗതിമാറ്റിയ ഇന്നിങ്സുകൾ പടുത്തുയർത്തിയും ചരിത്രം കുറിച്ചു.

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മാച്ച് ജോടിയെന്ന റെക്കോഡ് ‘രോ​-കോ’ സ്വന്തം പേരിലാക്കിയെങ്കിലും ലോകറെക്കോഡ് ബഹുദൂരം അകലെയാണ്. ശ്രീലങ്കയുടെ മഹേല ജയവർധനെ-കുമാർ സംഗക്കാര ജോടിയുടെ പേരിലാണ് 550 മത്സരവുമായി ലോകറെക്കോഡ്. ലങ്കയുടെ തിലകരത്നെ ദിൽഷൻ-ജയവർധനെ (426), സംഗക്കാര-ദിൽഷൻ (418), സനത് ജയസൂര്യ-മുത്തയ്യ മുരളീധരൻ (408), ജാക് കാലിസ്-മാർക് ബൗചർ (407) എന്നിവരാണ് മുന്നിലുള്ളത്.

ഇന്ത്യൻ റെക്കോഡ് പുസ്തകത്തിൽ ടെണ്ടുൽകർ-ദ്രാവിഡ് (391), ദ്രാവിഡ് -ഗാംഗുലി (369), ടെണ്ടുൽകർ -കും​​െബ്ല (367), ടെണ്ടുൽകർ-ഗാംഗുലി (341) എന്നിങ്ങനെയാണ് കണക്കുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sachin Tendulkarrahul dravidRohit SharmaVirat Kohlicricket record
News Summary - Virat Kohli, Rohit Sharma surpass Rahul Dravid, Sachin Tendulkar to become India's most enduring pair
Next Story