Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെൽക്കം ബാക്ക് കിങ് കോഹ്ലി! ലണ്ടനിൽനിന്ന് താരം മടങ്ങിയെത്തി; ഉടൻ ബാംഗ്ലൂർ ടീമിനൊപ്പം ചേരും

text_fields
bookmark_border
വെൽക്കം ബാക്ക് കിങ് കോഹ്ലി! ലണ്ടനിൽനിന്ന് താരം മടങ്ങിയെത്തി; ഉടൻ ബാംഗ്ലൂർ ടീമിനൊപ്പം ചേരും
cancel

ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണ് മാർച്ച് 22ന് തിരിതെളിയാനിരിക്കെ, സൂപ്പർതാരം വിരാട് കോഹ്ലി ലണ്ടനിൽനിന്ന് ഇന്ത്യയിൽ മടങ്ങിയെത്തി. മുംബൈ വിമാനത്താവളത്തിൽനിന്ന് പുറത്തേക്ക് വരുന്ന താരത്തിന്‍റെ ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നു.

വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് ഇന്ത്യൻ ടീമിൽനിന്ന് അവധിയെടുത്ത് താരം കുടുംബത്തോടൊപ്പം ലണ്ടനിലായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ താരം കളിച്ചിരുന്നില്ല. ഇതിനിടെ തനിക്കും അനുഷ്കക്കും രണ്ടാമത്തെ കുഞ്ഞ് പിറന്ന വിവരം കോഹ്ലി തന്നെ വെളിപ്പെടുത്തിയത്. താരം ഐ.പി.എല്ലിലും കളിക്കില്ലെന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു.

ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സാണ് എതിരാളികൾ. മുൻ ഇന്ത്യൻ നായകരുടെ നേർക്കുനേർ പോരാട്ടത്തിന് കൂടിയാണ് ചെന്നൈ വേദിയാകുന്നത്. കുറത്ത ടീം ഷർട്ട് ധരിച്ച് വിമാനത്താവളത്തിന് പുറത്തുവരുന്ന കോഹ്ലിയുടെ ചിത്രങ്ങൾ നിമിഷങ്ങൾക്കകമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

താരം ഫോട്ടോയെടുക്കാൻ നിന്നുകൊടുക്കുന്നതും വിഡിയോയിൽ കാണാനാകും. ഉടൻ തന്നെ താരം ടീമിനൊപ്പം ചേരും. ഈ ഐ.പി.എൽ കോഹ്ലിയെ സംബന്ധിച്ചെടുത്തോളം ഏറെ നിർണായകമാണ്. യുവതാരങ്ങൾ കുട്ടിക്രിക്കറ്റിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുന്നതിനാൽ ട്വന്‍റി20യിൽ സജീവമല്ലാത്ത കോഹ്ലിയെ ട്വന്‍റി20 ലോകകപ്പ് ടീമിൽനിന്ന് ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇക്കാര്യം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായി (ബി.സി.സി.ഐ) അജിത് അഗാർക്കറിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ചർച്ച ചെയ്തതായാണ് വിവരം.

ഐ.പി.എല്ലിലെ പ്രകടനങ്ങൾകൂടി പരിഗണിച്ച് അന്തിമ തീരുമാനമെടുക്കാനാണ് ആലോചന. ജനുവരിയിൽ അഫ്ഗാനിസ്താനെതിരെയാണ് കോഹ്ലി അവസാനമായി ഇന്ത്യക്കായി ട്വന്‍റി20 കളിച്ചത്. മത്സരത്തിൽ 29, 0 എന്നിങ്ങനെയായിരുന്നു താരത്തിന്‍റെ സ്കോർ. രോഹിത് ശർമ ട്വന്‍റി20 ടീമിലുണ്ടാകുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ നേരത്തെ വ്യക്തമാക്കിയതാണ്. മൂന്നു തവണ ഫൈനൽ കളിച്ചിട്ടും ബംഗ്ലൂരിന് ഐ.പി.എൽ കിരീടം സ്വപ്നമായി തുടരുകയാണ്.

കോഹ്ലി, ഫാഫ് ഡുപ്ലെസി, ഗ്ലെൻ മാക്സ് വെൽ എന്നിവർ തന്നെയാണ് ബാറ്റിങ്ങിലെ പ്രതീക്ഷകൾ. രജത് പാട്ടീദാറും എത്തുന്നത് ബാറ്റിങ്ങിന് കൂടുതൽ കരുത്ത് പകരും. പേസർമാരായ മുഹമ്മദ് സിറാജ്, അൽസാരി ജോസഫ്, യാഷ് ദയാൽ, ലോകീ ഫെർഗൂസൻ എന്നിവരുണ്ടെങ്കിലും ഇവരുടെ ഡെത്ത് ഓവർ പ്രകടനമാണ് ടീമിന് തലവേദനയാകുന്നത്. അനുഭവപരിചയമുള്ള ഒരു സ്പിൻ ബൗളറുടെ അഭാവവും ടീമിനെ വലക്കുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Virat Kohli Returns To India From London Ahead Of IPL 2024
Next Story