Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right​'വിശ്വസ്‌തതയാണ്​...

​'വിശ്വസ്‌തതയാണ്​ പ്രധാനം'; അവസാന ഐ.പി.എൽ മത്സരം വരെ ആർ.സി.ബിയിൽ കാണുമെന്ന്​ കോഹ്​ലി

text_fields
bookmark_border
Virat Kohli
cancel
camera_alt

വിരാട്​ കോഹ്​ലി

ഷാർജ: െഎ.പി.എൽ പ്ലേഓഫിലെ എലിമിനേറ്റർ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ്​റൈഡേഴ്​സിനെതിരെ തോറ്റതോടെ റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂരിന്‍റെ നായക പദവിയിൽ നിന്ന്​ കണ്ണീരോടെ വിരാട്​ കോഹ്​ലി പടിയിറങ്ങുകയാണ്​. ആർ.സി.ബിയുടെ നായകനായുള്ള അവസാന സീസണിൽ കപ്പുമായി മടങ്ങാമെന്നുള്ള മോഹങ്ങളാണ്​ ​െക.കെ.ആർ തച്ചുടച്ചത്​. ലോകകപ്പിന്​ ശേഷം ഇന്ത്യൻ ട്വന്‍റി20 ടീമിന്‍റെയും നായക പദവി ഒഴിയുമെന്ന്​ കോഹ്​ലി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ആർ.സി.ബി തന്നിൽ പൂർണ വിശ്വാസം അർപ്പിച്ചുവെന്നും അതിനാൽ തന്നെ തന്‍റെ അവസാന ഐ.പി.എൽ മത്സരം വരെ ഫ്രാഞ്ചൈസിയിൽ തുടരുമെന്നും കൊൽക്കത്തക്കെതിരായ മത്സരശേഷം കോഹ്​ലി വ്യക്തമാക്കി.

'അതെ, ഞാൻ മറ്റെവിടെയും കളിക്കാൻ പോകുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം വിശ്വസ്തതയാണ് പ്രധാനം. ഈ ഫ്രാഞ്ചൈസി എന്നിൽ വിശ്വസിക്കുന്നു. എന്‍റെ അവസാന ഐ.പി.എൽ മത്സരം വരെ ഈ ഫ്രാഞ്ചൈസിയോട്​ എനിക്ക്​ പ്രതിബദ്ധതയുണ്ട്​' -കോഹ്​ലി പറഞ്ഞു.

ക്യാപ്​റ്റന്‍റെ കുപ്പായമണിഞ്ഞ അവസാന മത്സരത്തിൽ ആർ.സി.ബിയുടെ ടോപ്​സ്​കോററും കോഹ്​ലിയായിരുന്നു. 39 റൺസാണ്​ താരം നേടിയത്​. ആർ.സി.ബിക്കായി ഓപണർമാരായ കോഹ്​ലിയും ദേവ്​ദത്ത്​ പടിക്കലും മികച്ച തുടക്കം നലകി. എന്നാൽ കോഹ്​ലി, എ.ബി ഡിവില്ലിയേ​ഴ്​സ്​ , ഗ്ലെൻ മക്​സ്​വെൽ എന്നീ സ്റ്റാർ ബാറ്റ്​സ്​മാൻമാരെ അടക്കം നാലുപേരെ പറഞ്ഞയച്ച സുനിൽ ​നരെയ്​നാണ്​ ആർ.സി.ബിയുടെ ന​ട്ടെല്ലൊടിച്ചത്​.

നാലോവറിൽ 21 റൺസ്​ മാത്രം വിട്ടുകൊടുത്താണ്​ നരെയ്​ൻ നാലുവിക്കറ്റെടുത്തത്​. മധ്യ ഓവറുകളിൽ വരുൺ ചക്രവർത്തിയും ശാകിബുൽ ഹസനുമടങ്ങുന്ന സ്​പിൻനിര കൂടി പിടിമുറുക്കിയതോടെ ബാംഗ്ലൂർ ടോട്ടൽ 138ൽ ഒതുങ്ങി.

ബാംഗ്ലൂർ ഉയർത്തിയ 139 റൺസ്​ വിജയലക്ഷ്യം കൊൽക്കത്ത രണ്ട്​ പന്ത്​ ബാക്കി നിൽക്കേ എത്തിപ്പിടിച്ചു. കലാശക്കളിക്ക്​ അർഹത നേടാനുള്ള പോരാട്ടത്തിൽ ​െക.കെ.ആർ ബുധനാഴ്ച ഡൽഹി ക്യാപിറ്റൽസിനെ നേരിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Royal Challengers BangaloreVirat KohliIPL 2021RCB vs KKR
News Summary - Virat Kohli promise To Play For RCB Till His Last Day In IPL
Next Story