Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'ബയോ ബബ്​ളിൽ...

'ബയോ ബബ്​ളിൽ കളിക്കുന്നത്​ ഇതാ ഇതുപോലിരിക്കും'

text_fields
bookmark_border
ബയോ ബബ്​ളിൽ കളിക്കുന്നത്​ ഇതാ ഇതുപോലിരിക്കും
cancel

.പി.എല്ലിൽ ഫൈനൽ കാണാ​നാവാതെ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്​ പുറത്തായതിനു പിന്നാലെ പിന്തുണച്ച ആരാധകരോട്​ നന്ദിയറിയിച്ച്​ നീണ്ട കുറിപ്പുമായി വിരാട്​ കോഹ്​ലി സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിരുന്നു. കിരീടമെന്ന അന്തിമ ലക്ഷ്യം നേടാനാവാത്തതിൽ നിരാശയുണ്ടെങ്കിലും ഈ സീസണിൽ തന്‍റെ ടീമിലെ സഹ കളിക്കാരുടെ പ്രകടനത്തിൽ പൂർണമായി സന്തോഷിക്കുന്നുവെന്ന്​ നായകൻ കുറിപ്പിട്ടു.

ഇതിനു പിന്നാലെ ബയോ ബബ്​ളിൽ കളിക്കുന്നതിന്‍റെ പ്രയാസം സൂചിപ്പിച്ച്​ താരം ട്വിറ്ററിൽ പോസ്റ്റ്​ ചെയ്​ത ഫോ​ട്ടോ​ ഇപ്പോൾ വൈറലായിരിക്കുകയാണ്​. പരസ്യ ഷൂട്ടിങ്ങിനിടെയുള്ള കയർ കെട്ടി ഒരു കസേരയിൽ ഇരിക്കുന്ന ചിത്രമാണ്​ കോഹ്​ലി പങ്കുവെച്ചത്​. ബയോ ബബ്​ളിൽ കളിക്കുന്നത്​ ഇതുപോലെയിരിക്കുമെന്ന കുറിപ്പോടെയാണ്​ വിരാട്​ കോഹ്​ലിയുടെ പോസ്റ്റ്​.

നേരത്തെ, കോവിഡ്​ രൂക്ഷമാകുന്നതിനു മുന്നെ ഇന്ത്യയിൽ നടന്ന ഈ സീസണിലെ ഐ.പി.എൽ മത്സരത്തിനിടയിലും താരം ബയോ ബബ്​ളിന്‍റെ പ്രയാസം പങ്കുവച്ചിരുന്നു. സ്വയം മോട്ടിവേറ്റ്​ ചെയ്യാൻ പോലും കോവിഡ്​ കാ​ലത്തെ മത്സരങ്ങളിൽ കഴിയുന്നില്ലെന്നായിരുന്നു ക്യാപ്​റ്റൻ കോഹ്​ലി അന്നു പറഞ്ഞിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Virat KohliBio-Bubble
News Summary - Virat Kohli On bio-bubble
Next Story