Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightന്യൂസിലാൻഡിനെതിരായ...

ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ​ കോഹ്​ലിയുണ്ടാവില്ലെന്ന്​ സൂചന

text_fields
bookmark_border
ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ​ കോഹ്​ലിയുണ്ടാവില്ലെന്ന്​ സൂചന
cancel

മുംബൈ: ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ നിന്നും വിരാട്​ കോഹ്​ലിയെ മാറ്റുമെന്ന്​ സൂചന. ബി.സി.സി.ഐ വക്​താക്കളെ ഉദ്ധരിച്ച്​ എൻ.ഡി.ടി.വിയാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. മൂന്ന്​ ട്വന്‍റി 20യും രണ്ട്​ ടെസ്റ്റും അടങ്ങുന്ന പരമ്പരയാണ്​ ഇന്ത്യ ന്യൂസിലാൻഡിനെതിരെ കളിക്കുന്നത്​. ട്വന്‍റി 20 ടീമിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകുമെന്നാണ്​ സൂചന. ലോകകപ്പിൽ കളിച്ച ചില മുതിർന്ന താരങ്ങൾക്ക്​ ടൂർണമെന്‍റിൽ വിശ്രമം അനുവദിച്ചേക്കും.

ടീമിൽ തെരഞ്ഞെടുക്കപ്പെടുന്നവർ വൈകാതെ ജയ്​പൂരിൽ ബയോ ബബിളിന്‍റെ ഭാഗമാവും. പുതിയ ക്യാപ്​റ്റന്​ കീഴിലാവും ന്യൂസിലാൻഡിനെതിരായ ട്വന്‍റി 20 സീരിസിൽ ഇന്ത്യ കളിക്കുക. നവംബർ 17നാണ്​ ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ ആദ്യത്തെ ട്വന്‍റി 20 മത്സരം. നവംബർ 19നാണ്​ രണ്ടാം മത്സരം. 21ാം തീയതി കൊൽക്കത്തയിൽ മൂന്നാം മത്സരവും നടക്കും.

നവംബർ 25ന്​ കാൺപൂരിലായിരിക്കും ഒന്നാം ടെസ്റ്റ്​. ഡിസംബർ മൂന്ന്​ മുതൽ മുംബൈയി​ലാണ്​ രണ്ടാം മത്സരം. നേരത്തെ ട്വന്‍റി 20 ലോകകപ്പിൽ സെമിയിലെത്താതെ ഇന്ത്യ പുറത്തായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Virat Kohli
News Summary - Virat Kohli Likely To Opt Out Of India vs New Zealand Series, Several Changes Expected In T20I Side
Next Story