Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിൻഡീസിനെതിരായ ട്വൻറി20 പരമ്പര: കോഹ്‍ലിക്കും ബുംറക്കും വിശ്രമം

text_fields
bookmark_border
തിരികെയെത്തി രാഹുൽ, അശ്വിൻ
വിൻഡീസിനെതിരായ ട്വൻറി20 പരമ്പര: കോഹ്‍ലിക്കും ബുംറക്കും വിശ്രമം
cancel
Listen to this Article

മുംബൈ: വിൻഡീസിനെതിരായ അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ നായകനായ ടീമിൽ വിരാട് കോഹ്‍ലി, ജസ്പ്രീത് ബുംറ എന്നിവർക്ക് അവധി നൽകിയപ്പോൾ കെ.എൽ. രാഹുൽ, രവിചന്ദ്രൻ അശ്വിൻ എന്നിവരെ തിരികെ വിളിച്ചു. യുസ്വേന്ദ്ര ചഹലും ടീമിലില്ല. പരിക്കേറ്റ് പുറത്തായിരുന്ന കെ.എൽ. രാഹുൽ ഫിറ്റ്നസ് തെളിയിച്ചാലേ ഇറങ്ങാനാകൂ.

ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഇശാൻ കിഷൻ എന്നിവരും ഇടം പിടിച്ചിട്ടുണ്ട്. പേസർ ഉംറാൻ മാലിക്കിനെ പരിഗണിച്ചിട്ടില്ല. ജൂലൈ 29 മുതലാണ് ട്വൻറി20 മത്സരങ്ങൾ. ഇതിന് മുമ്പ് നടക്കുന്ന ഏകദിന പരമ്പരക്കുള്ള ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശർമ, വിരാട് കോഹ്‍ലി, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവർക്കെല്ലാം അവധി നൽകിയ മത്സരങ്ങളിൽ വെറ്ററൻ താരം ശിഖർ ധവാനാകും ഇന്ത്യൻ ടീം നായകൻ.

ടീം: രോഹിത് ശർമ (നായകൻ), ഇശാൻ കിഷൻ, കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യർ, ദിനേശ് കാർത്തിക്, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, അക്സർ പട്ടേൽ, ആർ. അശ്വിൻ, രവി ബിഷ്‍ണോയ്, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിങ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Virat Kohli, Jasprit Bumrah rested from first 3 India vs West Indies T20Is
Next Story