കണ്ണീരണിഞ്ഞ് കോഹ്‍ലി; വിശ്വസിക്കാനാവാതെ അനുഷ്‍ക, ആർ.സി.ബി കിരീടനേട്ടത്തിന് പിന്നാലെയുണ്ടായത് വൈകാരികരംഗങ്ങൾ -VIDEO
text_fields18 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് റോയൽ ചലഞ്ചേഴ്സ് ബംഗളുരൂ കഴിഞ്ഞ ദിവസം ഐ.പി.എൽ കിരീടത്തിൽ മുത്തമിട്ടത്. പഞ്ചാബ് കിങ്സിനെ ആറ് റൺസിന് തോൽപ്പിച്ചായിരുന്നു ആർ.സി.ബിയുടെ കിരീടനേട്ടം. മത്സരത്തിൽ ടീം ജയമുറപ്പിച്ചതിന് പിന്നാലെ വൈകാരിക രംഗങ്ങൾക്കാണ് സ്റ്റേഡിയം സാക്ഷ്യവഹിച്ചത്.
വർഷങ്ങൾ നീണ്ട കരിയറിൽ ക്രിക്കറ്റിലെ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ കോഹ്‍ലിക്ക് ഇന്നലെ വരെ കിട്ടാക്കനിയായിരുന്നു ഐ.പി.എൽ കിരീടം. ഒടുവിൽ അതും തെന്റ ഷോക്കേസിലേക്ക് എത്തുമ്പോൾ കണ്ണീരണിയുകയായിരുന്നു ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസതാരം. കോഹ്‍ലിയുടെ ഭാര്യയും ബോളുവുഡ് നടിയുമായ അനുഷ്‍ക ശർമ്മ കിരീടനേട്ടം വിശ്വസിക്കാനാവാതെ ഗാലറിയിൽ തലയിൽ കൈവെച്ചിരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ഐ.പി.എൽ ഫൈനലിൽ 191 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന്‍റെ ഇന്നിങ്സ് 184 റൺസിൽ അവസാനിച്ചിരുന്നു. 30 പന്തിൽ 61 റൺസ് നേടിയ ശശാങ്ക് സിങ്ങാണ് പഞ്ചാബിന്‍റെ ടോപ് സ്കോറർ. സ്കോർ: റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു - 20 ഓവറിൽ ഒമ്പതിന് 190, പഞ്ചാബ് കിങ്സ് - 20 ഓവറിൽ ഏഴിന് 184.
18 സീസണുകൾക്കിടെ നാലാം തവണയാണ് ആർ.സി.ബി ഫൈനലിൽ കളിക്കുന്നത്. ഈ സീസണിലും ആർ.സി.ബിയുടെ ടോപ് സ്കോററായ കോഹ്‌ലി, 15 മത്സരങ്ങളിൽ 657 റൺസാണ് അടിച്ചെടുത്തത്. ബാറ്റിങ്ങിലെ കുഞ്ഞു പിഴവുകൾ ബോളിങ് കരുത്തിൽ മറികടന്നാണ് റോയൽ ചാലഞ്ചേഴ്സ് കിരീടത്തിൽ മുത്തമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

