Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിരാട്​ കോഹ്​ലി...

വിരാട്​ കോഹ്​ലി അമ്പയർമാരെ വിലകുറച്ചു കാണുന്നെന്ന്​ മുൻ ഇംഗ്ലണ്ട്​ നായകൻ

text_fields
bookmark_border
virat kohli
cancel

അഹ്​മദാബാദ്​: ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇംഗ്ലണ്ട്​ നായകൻ ഡേവിഡ്​ ലോയ്​ഡ്​. അമ്പയർമാരുടെ തീരുമാനത്തിനെതിരെ രംഗത്തുവന്ന്​ സമ്മർദ്ദത്തിലാക്കുന്നതാണ്​ കോഹ്​ലിയുടെ നിലപാടുകളെന്ന്​ ലോയ്​ഡ്​​ വിമർശിച്ചു. അംപയേഴ്​സ്​ കോൾ ഒഴിവാക്കണമെന്ന കോഹ്​ലിയുടെ ആവശ്യത്തിനെതിരെയും ​ലോയ്​ഡ്​ രംഗത്തെത്തി.

'' ട്വന്‍റി 20 പരമ്പരയിലെ നാലാം മത്സരത്തിനിടെ സൂര്യകുമാർ യാദവിനെ ഡേവിഡ്​ മലാൻ ക്യാ​ച്ചെടുത്ത​േപ്പാൾ സോഫ്​റ്റ്​ സിഗ്​നൽ ഔട്ട്​ വിളിക്കാൻ ഇംഗ്ലീഷ്​ താരങ്ങൾ അമ്പയർമാർക്കുമേൽ സമ്മർദ്ദം ചെലുത്തിയെന്നാണ്​ കോഹ്​ലി പറഞ്ഞത്​. അമ്പയറോട്​ ഇംഗ്ലണ്ട്​ താരങ്ങൾ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടോ എന്ന്​ തനിക്കറിയില്ല.

പക്ഷേ കോഹ്​ലി ഈ പരമ്പരയിലുടനീളം അമ്പയർമാരെ വിലകുറച്ചുകാണുകളും തീരുമാനങ്ങൾക്കായി സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു. അന്താരാഷ്​ട്ര തലത്തിൽ അംപയർമാരെ വിലകുറച്ചു കാണുന്ന രീതി വർധിച്ചിട്ടുണ്ട്​. തങ്ങളാണ്​ മത്സരം ചലിപ്പിക്കുന്ന​െതന്ന ധാരണയാണ്​ താരങ്ങൾക്കുണ്ട്​''.- ലോയ്​ഡ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-englandVirat Kohli
Next Story