Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right2020ൽ വിരാട്​...

2020ൽ വിരാട്​ കോഹ്​ലിക്ക്​ ​സെഞ്ച്വറിയില്ല

text_fields
bookmark_border
2020ൽ വിരാട്​ കോഹ്​ലിക്ക്​ ​സെഞ്ച്വറിയില്ല
cancel

മെൽബൺ: ആസ്​ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ്​ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്​സിൽ നാല്​ റൺസിന്​ വിരാട്​ കോഹ്​ലി പുറത്തായതോടെ ഇന്ത്യൻ നായകനെ സംബന്ധിച്ച്​ കടന്നുപോകുന്നത്​ സെഞ്ച്വറികളില്ലാത്ത വർഷം. 2020ൽ ഇതുവരെ കോഹ്​ലി സെഞ്ച്വറിയൊന്നും നേടിയിട്ടില്ല. 89 റൺസാണ്​ കോഹ്​ലിയുടെ ഈ വർഷത്തെ ഉയർന്ന സ്​കോർ.

അതേസമയം, ഒമ്പത്​ ഏകദിന മത്സരങ്ങളിലും, മൂന്ന്​ ടെസ്റ്റുകളിലും 10 ട്വന്‍റി 20കളിലും മാത്രമാണ്​ കോഹ്​ലി ഈ വർഷം കളിച്ചത്​. കോവിഡാണ്​ ഇന്ത്യൻ നായകന്​ തിരിച്ചടിയുണ്ടാക്കിയത്​. ആസ്​ട്രേലിയക്കെതിരായ സീരിസിന്​ മുമ്പായി കഴിഞ്ഞ ഫെബ്രുവരിയിലാണ്​ കോഹ്​ലി അവസാനമായി ടെസ്റ്റ്​ കളിച്ചത്​. ന്യൂസിലാൻഡിനെതിരായായിരുന്നു മത്സരം.

ഇതാദ്യമായാണ്​ സെഞ്ച്വറികളില്ലാതെ ഒരു വർഷം കോഹ്​ലിയെ സംബന്ധിച്ച്​ കടന്നുപോകുന്നത്​. ആസ്​ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന്​ ശേഷം കോഹ്​ലി നാട്ടിലേക്ക്​ മടങ്ങും. പരമ്പരയിലെ അടുത്ത മത്സരങ്ങളിൽ കോഹ്​ലിയില്ലാതെയാകും ടീം ഇന്ത്യയിറങ്ങുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Virat KohliInternational hundred
News Summary - Virat Kohli goes without international hundred in calendar year for 1st time after 2008
Next Story