Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Virat Kohli Gifts Jersey To Roelof Van Der Merwe Netherlands
cancel
Homechevron_rightSportschevron_rightCricketchevron_rightക്രിക്കറ്റിലെ...

ക്രിക്കറ്റിലെ ‘സ്​നേഹമാന്യൻ’; വീണ്ടും ഹൃദയം കവർന്ന്​ ഇന്ത്യക്കാരുടെ സ്വന്തം കോഹ്​ലി​

text_fields
bookmark_border

ലോകകപ്പ് ലീഗ് റൗണ്ടിലെ ഒമ്പതാം മത്സരത്തിൽ നെതർലൻഡ്സിനെ 160 റൺസിന് തകർത്ത ഇന്ത്യ സെമിയിലേക്ക്​ മുന്നേറിയിരുന്നു. ലോകകപ്പിൽ കളിച്ച ഒമ്പത്​ മത്സരങ്ങളിൽ നെതർലൻഡ്​ രണ്ടെണ്ണം മാത്രമാണ്​ വിജയിച്ചത്​. ഇന്ത്യയാകട്ടെ സമ്പൂർണവിജയവുമായാണ് ലീഗ്​ മത്സരങ്ങൾ അവസാനിപ്പിക്കുന്നത്​.​ മത്സരശേഷം ഇരുടീമുകളുടേയും കളിക്കാർ തമ്മിൽ സൗഹൃദം പങ്കുവച്ചത്​ മൈതാനത്തെ മനോഹര കാഴ്​ച്ചയായി. പതിവുപോലെ വിരാട്​ കോഹ്​ലി തന്നെയാണ്​ സൗഹൃദ ലോകത്തെ മിന്നും താരമായത്​​.

കളിക്കു ശേഷം വിരാട് കോഹ്‌ലി തന്റെ ജേഴ്‌സി മത്സരത്തിൽ തന്നെ പുറത്താക്കിയ വാൻ ഡെർ മെർവെയ്‌ക്ക് സമ്മാനിച്ച്​ ആശ്ലേഷിച്ചു. നെതർലൻഡ്‌സിന്‍റെ ഓൾറൗണ്ടറായ മെർവെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനുവേണ്ടി കളിച്ചിട്ടുള്ളയാളാണ്​. അതുകൊണ്ടുതന്നെ കോഹ്​ലിയുടെ സുഹൃത്തുകൂടിയാണ്​ ഇദ്ദേഹം. ചില നെതർലൻഡ്​ കളിക്കാരാകട്ടെ മത്സരശേഷം കാണികൾക്ക്​ കൈകൊടുത്തും സഹതാരങ്ങളെ പുണർന്നുമാണ്​ കളിക്കളം വിട്ടത്​. ചിലരുടെ കണ്ണുകൾ ഈറനണിയുന്നതും കാണാമായിരുന്നു. ഈ നിമിഷങ്ങളുടെ വിഡിയോ ഐ.സി.സി തങ്ങളുടെ സമൂഹമാധ്യമ അകൗണ്ടുകൾ വഴി പുറത്തുവിട്ടിട്ടുണ്ട്​.


കോഹ്​​ലി, ക്രിക്കറ്റിലെ സ്​നേഹമാന്യൻ

കളിക്കളത്തിൽ ഏറ്റവും അഗ്രസീവായി പെരുമാറുകയും കളി കഴിഞ്ഞാൽ അത്രയും ആഴത്തിൽ സൗഹൃദം പങ്കിടുകയും ചെയ്യുന്ന ഇന്ത്യൻ താരമാണ്​ വിരാട്​ കോഹ്​ലി. കോഹ്​ലിയുടെ പാക്​ താരങ്ങളുമായുള്ള സൗഹൃദം സംഘപരിവാർ അനുയായികളളെ കുറച്ചൊന്നുമല്ല അരിശം കൊള്ളിക്കുന്നത്​. ബി.ജെ.പി എം.പിയും മുൻ ക്രിക്കറ്ററുമായ ഗൗതം ഗംഭീർ ഉൾപ്പടെ കോഹ്​ലിയെ പല സന്ദർഭങ്ങളിൽ ഇതുപറഞ്ഞ്​ അപമാനാനിക്കാനും അവമതിക്കാനും ശ്രമിച്ചിട്ടുമുണ്ട്​.

ട്വന്‍റി 20 യിലെ സൗഹൃദം

2021ൽ നടന്ന ട്വന്‍റി 20 ലോകകപ്പിൽ ദുബൈയിൽ നടന്ന മത്സരത്തിൽ കോഹ്​ലിയുടെ പെരുമാറ്റം ‘സ്പിരിറ്റ്​ ഓഫ്​ ക്രിക്കറ്റ്​’ എന്ന പേരിലാണ്​ ആഘോഷിക്കപ്പെട്ടത്​.അന്ന്​ ഇന്ത്യയെ സമസ്​ത മേഖലയിലും നിഷ്​പ്രഭരാക്കി​ പാകിസ്​താൻ ചരിത്രം തിരുത്തി എഴുതിയിരുന്നു​. ഇന്ത്യ ഉയർത്തിയ152 റൺസ്​ വിജയലക്ഷ്യം ഓപണർമാരായ മുഹമ്മദ്​ റിസ്​വാനും (79*) ക്യാപ്​റ്റൻ ബാബർ അസമും (69*) ചേർന്ന്​ അനായാസം വെട്ടിപ്പിടിച്ചതോടെ പാകിസ്​താൻ 10 വിക്കറ്റിന്‍റെ ഉജ്വല വിജയം സ്വന്തമാക്കിയിരുന്നു. ഒരു ലോകകപ്പിൽ ആദ്യമായാണ്​ പാകിസ്​താൻ ഇന്ത്യയെ തോൽപിച്ചത്​.


അന്ന്​ ഇന്ത്യൻ ക്യാപ്​റ്റനായിരുന്ന കോഹ്​ലിയുടെ പെരുമാറ്റം​ ഏവരുടെയും ഇഷ്​ടം ഒരിക്കൽ കൂടി നേടിയെടുത്തിരുന്നു. പാകിസ്​താനി ഓപണർമാരെ പുഞ്ചിരിച്ച്​ അഭിനന്ദിക്കുന്ന കോഹ്​ലിയുടെ ചിത്രമായിരുന്നു ഇന്ത്യ-പാക്​ മത്സരത്തിന്‍റെ ഏറ്റവും മനോഹരമായ ബാക്കിപത്രം. ഇന്ത്യൻ ബൗളർമാരെ തച്ചുതകർത്ത റിസ്​വാനെ കോഹ്​ലി ആലിംഗനം ചെയ്യുകയും തോളിൽ തട്ടി അഭിനന്ദിക്കുകയും ചെയ്​തു.

തോൽവിയുടെ നിരാശക്കിടെയിലും ക്രിക്കറ്റിന്‍റെ ആ സൗന്ദര്യമു​ള്ള കാഴ്ച ഓരോ ഇന്ത്യൻ ആരാധകനിലും പുഞ്ചിരി വിടർത്തി. അന്ന്​ ക്രിക്കറ്റ്​ ആരാധകരുടെ ഇൻസ്റ്റഗ്രാം സ്​റ്റോറികളിലും വാട്​സ്​ആപ്പ്​ സ്​റ്റാറ്റസുകളിലും വൈറൽ ചിത്രം സ്​ഥാനം നേടി. ​കോഹ്​ലിയും അഫ്​ഗാൻ താരം നവീദുൽ ഹഖുമായുള്ള കളിക്കളത്തിലെ തർക്കങ്ങളും പിന്നീടുള്ള സൗഹൃദവും ഇടക്കാലത്ത്​ വലിയ ചർച്ചയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NetherlandsFriendshipVirat KohliCricket World Cup 2023
News Summary - Virat Kohli Gifts Jersey To Roelof Van Der Merwe; Netherlands Players Get Emotional After India Tie - Watch
Next Story