'ഫെയർവെൽ അറിയിച്ചത് കായിക ലോകത്തെ സൂപ്പർ താരങ്ങൾ മുതൽ ഫിഫാ ലോകകപ്പ് വരെ'; വിരാട് കോഹ്ലിയുടെ ലെഗസി!
text_fieldsഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ സൂപ്പർതാരങ്ങളിൽ ഒരാളായ വിരാട് കോഹ്ലി കഴിഞ്ഞ ദിവസം ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിടപറഞ്ഞിരുന്നു. നായകൻ രോഹിത് ശർമ നേരത്തെ വിരമിച്ചതിനാൽ തന്നെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇതൊരു തലമുറ മാറ്റമാണ്.123 ടെസ്റ്റിൽനിന്ന് 30 സെഞ്ച്വറികൾ ഉൾപ്പെടെ 46.85 ശരാശരിയിൽ 9230 റൺസാണ് ടെസ്റ്റ് കരിയറിൽ കോഹ്ലിയുടെ സമ്പാദ്യം. 2011ൽ വെസ്റ്റിൻഡീസിനെതിരെ അരങ്ങേറിയാണ് ഒന്നരപ്പതിറ്റാണ്ട് നീണ്ട ടെസ്റ്റ് കരിയറിന് കോഹ്ലി തുടക്കമിട്ടത്. തൊട്ടടുത്ത വർഷം തന്നെ കലണ്ടർ വർഷം ഏറ്റവും കൂടുതൽ റൺസടിക്കുന്ന ഇന്ത്യൻ താരമായി.
വിരാട് ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയുമ്പോൾ അഭിനന്ദനമറിയിച്ചെത്തുന്നത് ഒരുപാട് പേരാണ്. സ്പോർട്സിന്‍റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെട്ട ക്രിക്കറ്റ് താരമായാണ് വിരാടിന്‍റെ ടെസ്റ്റിലെ പടിയിറക്കം. കായിക ലോകത്തെ വ്യത്യസ്ത തലത്തിൽ പ്രശസ്തമായ പല താരങ്ങളും വിരാടിന് ഫെയർവെൽ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
'അസാധാരണമായ റെഡ്ബാൾ ക്രിക്കറ്റിൽ നിന്നും വിട വിരാട് കോഹ്ലി' എന്നായിരുന്നു ഫിഫാ ലോകകപ്പ് വിരാട് കോഹ്ലിക്ക് വേണ്ടി പോസ്റ്റ് ചെയ്തത്. ഇവരെ കൂടാതെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റി, ബണ്ടസ്ലീഗ ക്ലബ്ബ് ബയേൺ മ്യൂണിക്ക് എന്നിവരും വിരാട് കോഹ്ലിക്ക് ഫെയർവെൽ പോസ്റ്റ് നൽകുന്നുണ്ട്. ഇംഗ്ലീഷ് ഫുട്ബാൾ ഇതിഹാസം ഹാരി കെയ്ൻ കമന്‍റിട്ടും വിരാടിന് അഭിനന്ദനം അറിയിച്ചു.
ഫുട്ബാളിൽ നിന്നും മാത്രമല്ല വിരാടിന് അഭിനന്ദനം ലഭിച്ചത്. മുൻ യു.എഫ്.സി താരം കോണർ മക്ഗ്രേഗർ, ടെന്നീസ് ഇതിഹാസ താരം നൊവാക് ദ്യോക്കോവിച്ച്, എന്നിവർ താരത്തിന് ഫെയർവെൽ അറിയിച്ച് ഇൻസ്റ്റ്ഗ്രമിൽ സ്റ്റോറി ഇട്ടിരുന്നു. വിംബിൾഡണ്ണും അവരുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നും വിരാടിന് ഫെയർവെൽ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഗ്വിന്നസ് റെക്കോഡും സോഷ്യൽ മീഡിയയിൽ വിരാടിന് ഫെയർവെൽ കുറിച്ചു. ഇവരെ കൂടാതെ സഹകളിക്കാരും. മുൻ താരങ്ങളും, സിനിമ താരങ്ങളുമെല്ലാം വിരാട് കോഹ്ലിയുടെ ടെസ്റ്റ് കരിയറിന് അഭിനന്ദനം അറിയിച്ച് രംഗത്തെത്തെയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

