ഇത്തരം ഭ്രാന്തുകൾ സഹിക്കാനാകില്ല, ആളുകളുടെ സ്വകാര്യത മാനിക്കണം, അവരെ ഒരു ഉൽപ്പന്നമായി കാണരുത് -വിരാട് കോഹ്‍ലി -വിഡിയോ
text_fieldsലോകമെങ്ങും ആരാധകരുണ്ട് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിക്ക്. ആസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിലെ കോഹ്‍ലിയുടെ ഇന്നിങ്സ് ആരാധകരെ ത്രസിപ്പിച്ചിരിക്കയാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെന്നും ഫാൻസുകൾ ക്രിക്കറ്റ് താരങ്ങളുടെ ജീവിതത്തിൽ ചില അതിർ വരമ്പുകൾ സൂക്ഷിക്കേണ്ടതുണ്ടെന്ന് പറഞ്ഞിരിക്കയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം കാപ്റ്റൻ.
ആളുകളെ വിനോദത്തിനായുള്ള കേവലം ഉൽപ്പന്നമായി കാണരുതെന്നും കോലി അഭർഥിച്ചു. ആസ്ട്രേലിയയിലെ തന്റെ ഹോട്ടൽ മുറിയുടെ വിഡിയോ പുറത്തായതാണ് കോഹ്‍ലിയെ പ്രകോപിപ്പിച്ചിരിക്കുന്നത്. സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ഇത്തരം ഭ്രാന്തുകൾ തനിക്ക് സഹിക്കാൻ കഴിയില്ലെന്നും വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് കോഹ്‍ലി കുറിച്ചു.
''തങ്ങളുടെ പ്രിയപ്പെട്ട കളിക്കാരെ കാണുമ്പോൾ ആരാധകർക്ക് വളരെ സന്തോഷവും ആവേശവും ഉണ്ടാകും. അത് ഞാൻ മനസിലാക്കുന്നു. അതിൽ ആനന്ദവും തോന്നുന്നു. എന്നാൽ ഇപ്പോൾ പ്രചരിച്ച വിഡിയോ എന്റെ സ്വകാര്യതയെ കുറിച്ച് വളരെ പരിഭ്രാന്തിയുണ്ടാക്കി. സ്വന്തം ഹോട്ടൽ മുറിയിൽ പോലും സ്വകാര്യതയില്ലെങ്കിൽ, പിന്നെ എവിടെയാണ് വ്യക്തിപരമായി ഒരു ഇടം എനിക്ക് ലഭിക്കുക? ഇത്തരം ഭ്രാന്തുകൾ എനിക്ക് സഹിക്കാൻ കഴിയില്ല. ദയവായി ആളുകളുടെ സ്വകാര്യത മാനിക്കുക. അവരെ വിനോദത്തിനായുള്ള കേവലം ഉൽപ്പന്നമായി കാണാതിരിക്കുക''- എന്നും കോഹ്‍ലി എഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

