Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകൊഹ്​ലിയുടെ ചിത്രം...

കൊഹ്​ലിയുടെ ചിത്രം പങ്കുവച്ച്​ ജോൺസീന; ഇതെന്ത്​ മറിമായമെന്ന്​ ആരാധകർ

text_fields
bookmark_border
Virat Kohli Featured On John Cenas Instagram WWE
cancel

ഇന്ത്യന്‍ ക്രിക്കറ്റ്​ ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ച് ഡബ്ല്യൂ.ഡബ്ല്യു.ഇ റസ്​ലിങ്​ താരം ജോണ്‍ സീന. ഇന്‍സ്റ്റഗ്രാം അകൗണ്ടിലൂടെയാണ് കോഹ്‌ലിയുടെ ചിത്രം സീന പങ്കുവെച്ചത്. പ്രത്യേകിച്ച്​ കുറിപ്പൊന്നും നൽകാതെ ചിത്രമിട്ടതോടെ കോഹ്​ലി ആരാധകർക്ക്​ കൗതുകമായി. ശരിക്കും എന്താണ്​ ജോൺസീന ഉദ്ദേശിക്കുന്നതെന്നത്​ സംബന്ധിച്ച്​​ നിരവധി വ്യാഖ്യാനങ്ങൾ ഇതിനകം കമൻറ്​ ബോക്​സിൽ നിറഞ്ഞിട്ടുണ്ട്​. അതിൽ പ്രധാന സിദ്ധാന്തം പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിനോപ്പമാണ് താനെന്ന് സീന പറയാതെ പറയുകയാണെന്നതാണ്​. ജൂണ്‍ 18നാണ് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടം ആരംഭിക്കുന്നത്.


ജോൺ സീനയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വിരാട് കോഹ്‌ലി പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമല്ല. 2019 ലെ ലോകകപ്പ് വേളയിലും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ചിത്രം ​േജാൺ സീന പങ്കുവച്ചിരുന്നു. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം. മത്സരത്തിൽ ഡബ്യൂ ഡബ്ല്യൂ ഇ താരം ഇന്ത്യക്കൊപ്പമാണെന്നാണ്​ സൂചന.സോഷ്യൽ മീഡിയയിൽ ലക്ഷകണക്കിന്​ ഫോളോവേഴ്​സുള്ള ആളാണ്​ ജോൺ സീന.


ഇൻസ്റ്റാഗ്രാമിൽ 15 ദശലക്ഷത്തിലധികം പേരും ട്വിറ്ററിൽ 13 ദശലക്ഷം പേരും സീനയെ പിന്തുടരുന്നുണ്ട്​. ഇന്ത്യൻ സെലിബ്രിറ്റികളുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടുകൊണ്ട് സീന പലപ്പോഴും ഇന്ത്യൻ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. രാഹുൽ ദ്രാവിഡ്, സച്ചിൻ തെണ്ടുൽക്കർ, രൺ‌വീർ സിംഗ്, ഷാരൂഖ് ഖാൻ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങൾ നേരത്തേ സീന പങ്കുവച്ചിട്ടുണ്ട്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wweVirat KohliInstagramJohn Cena
Next Story