Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിഷോർ കുമാറിന്‍റെ ബംഗ്ലാവ് റസ്റ്റാറന്‍റാക്കി വിരാട് കോഹ്‌ലി; വിഡിയോ കാണാം...

text_fields
bookmark_border
കിഷോർ കുമാറിന്‍റെ ബംഗ്ലാവ് റസ്റ്റാറന്‍റാക്കി വിരാട് കോഹ്‌ലി; വിഡിയോ കാണാം...
cancel

മുംബൈ: ഇതിഹാസ ഗായകന്‍ കിഷോര്‍ കുമാറിന്റെ മുംബൈയിലെ ബംഗ്ലാവ് അതിമനോഹര റസ്റ്റാറന്‍റാക്കി മാറ്റി ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി.

അഞ്ചുവര്‍ഷത്തേക്കാണ് ഗൗരി കുഞ്ചു ബംഗ്ലാവിന്റെ ഒരു ഭാഗം കോഹ്‌ലി വാടകക്ക് സ്വന്തമാക്കിയത്. താരത്തിന്‍റെ ഉടമസ്ഥതയിലുള്ള 'വണ്‍ എയ്റ്റ് കമ്യൂണ്‍' എന്ന റസ്റ്റാറന്‍റ് ശ്യംഖലയാണ് ഇവിടെ ആരംഭിച്ചത്. പ്രമുഖ നടൻ മനീഷ് പോളും കോഹ്‌ലിയുമാണ് ആരാധകർക്കായി റസ്റ്റാറന്‍റ് പരിചയപ്പെടുത്തുന്നത്. വിഡിയോയിൽ ഇരുവരും തങ്ങളുടെ തനതായ ഭക്ഷണ കഥകൾ വെളിപ്പെടുത്തുന്നുണ്ട്.

കിഷോർ കുമാറിന്‍റെ വലിയ ആരാധകനാണെന്ന് പറയുന്ന കോഹ്‌ലി, അദ്ദേഹത്തിന്‍റെ 'മേരേ മെഹബൂബ് ഖയാമത്ത് ഹോഗി' എന്ന ഗാനത്തിലെ ഏതാവും വരികൾ പാടുന്നുമുണ്ട്. 'അദ്ദേഹത്തിന്റെ പാട്ടുകൾ എന്നെ ശരിക്കും സ്പർശിച്ചു. നിങ്ങൾ ആരെയാണ് കാണാൻ ആഗ്രഹിക്കുന്നതെന്ന് ഒരാൾ എന്നോട് ചോദിച്ചാൽ, ഞാൻ എപ്പോഴും കിഷോർ ദാ എന്ന് പറയും, കാരണം അയാൾ ഒരു കരിസ്മാറ്റിക് ആയിരുന്നു' -കോഹ്‌ലി പറയുന്നു.

നിലവില്‍ ഡല്‍ഹി, കൊല്‍ക്കത്ത, പുണ എന്നിവിടങ്ങളില്‍ വണ്‍ എയ്റ്റ് കമ്യൂൺ റസ്റ്റാറന്‍റുകൾ പ്രവർത്തിക്കുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Virat Kohli converts Kishore Kumar's old bungalow to swanky restaurant, gives fans a tour
Next Story