Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസചിനും പോണ്ടിങ്ങും...

സചിനും പോണ്ടിങ്ങും ബഹുദൂരം പിന്നിൽ; കോഹ്​ലി 12000 ക്ലബിൽ

text_fields
bookmark_border
സചിനും പോണ്ടിങ്ങും ബഹുദൂരം പിന്നിൽ; കോഹ്​ലി 12000 ക്ലബിൽ
cancel

കാൻബറ: അന്താരാഷ്​ട്ര ക്രിക്കറ്റിൽ വിരാട്​ കോഹ്​ലിക്ക്​ പുതിയ നാഴികക്കല്ല്​കൂടി. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 12000 റൺസ്ബി​ ക്ലബിലെത്തുന്ന താരമെന്ന ബഹുമതിയാണ്​ ഇന്ത്യൻ നായകൻ ത​െൻറ പേരിൽ എഴുതിച്ചേർത്തത്​. 242ാം ഇന്നിങ്​സിലാണ്​ കോഹ്​ലിയുടെ നേട്ടം.

12000 ക്ലബ്ബിലെത്താൻ 23 റൺസ്​ കൂടി തേടിയാണ്​ കോഹ്​ലി കാൻബറയിൽ ബാറ്റുചെയ്യാനെത്തിയത്​. മത്സരത്തിൽ 78 പന്തിൽ 63 റൺസുമായി കോഹ്​ലി പുറത്തായിരുന്നു.

300 ഇന്നിങ്​സുകളിൽ നിന്നും 12000 ക്ലബിലെത്തിയ സചിൻ ടെണ്ടുൽക്കറുടെ പേരിലായിരുന്നു നേരത്തേ ഈ ​റെക്കോർഡ്​. 12000 ക്ലബിലെത്താൻ റിക്കി പോണ്ടിങ്​ 314 ഇന്നിങ്​സും കുമാർ സംഗക്കാര 336 ഇന്നിങ്​സും സനത്​ ജയസൂര്യ 379 ഇന്നിങ്​സും എടുത്തു​.

ഏകദിനത്തിൽ 43 സെഞ്ച്വറികൾ ഇതുവരെ കുറിച്ച കോഹ്​ലി 49 സെഞ്ച്വറികളുള്ള സചി​െൻറ മാത്രം പിന്നിലാണ്​. 30 സെഞ്ച്വറികളുള്ള പോണ്ടിങ്​ മൂന്നാമതും 29 സെഞ്ച്വറികളുള്ള രോഹിത്​ ശർമ നാലാമതുമാണ്​.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sachin Tendulkarindia-australiaVirat Kohli
Next Story