Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിരാട് 'ചേസ് മാസ്റ്റർ' കോഹ്‌ലി; ഏകദിന ചേസിങ്ങിലെ റൺവേട്ടയിൽ സച്ചിനെ മറികടന്ന് ലോകറെക്കോഡ്

text_fields
bookmark_border
Virat Kohli celebrating after breaking Sachin Tendulkars world record during India vs New Zealand ODI
cancel

ഓക്‌ലൻഡ്: ന്യൂസീലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ തകർപ്പൻ അർധസെഞ്ചുറിയുമായി ഇന്ത്യയെ വിജയത്തിലേക്കു നയിച്ചതിനു പിന്നാലെ മറ്റൊരു ചരിത്രനേട്ടം സ്വന്തമാക്കി വിരാട് കോഹ്‌ലി. ഏകദിനത്തിലെ ചേസിങ്ങിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന ക്രിക്കറ്റ് ദൈവം സച്ചിൻ തെൻഡുലക്കറുടെ ലോകറെക്കോഡാണ് കോഹ്‌ലി മറികടന്നത്. ഓക്‌ലൻഡിൽ നടന്ന മത്സരത്തിൽ 51 പന്തിൽ 13 ഫോറുകളും ഒരു സിക്‌സറുമടക്കം 145.10 സ്ട്രൈക്ക് റേറ്റിൽ 74 റൺസാണ് കോഹ്‌ലി അടിച്ചുകൂട്ടിയത്.

ഏകദിന ചേസിങ്ങിൽ 180 മത്സരങ്ങളിലെ 169 ഇന്നിങ്സുകളിൽ നിന്നായി കോഹ്‌ലിയുടെ സമ്പാദ്യം 8,741 റൺസായി ഉയർന്നു. 66.21 ശരാശരിയിലും 95.03 സ്ട്രൈക്ക് റേറ്റിലുമായി 30 സെഞ്ചുറികളും 46 അർധസെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. 242 ഇന്നിങ്സുകളിൽ നിന്ന് 17 സെഞ്ചുറികളും 52 ഫിഫ്റ്റികളുമടക്കം 42.33 ശരാശരിയിൽ 8,720 റൺസ് നേടിയ സച്ചിനെയാണ് കോഹ്‌ലി പിന്നിലാക്കിയത്. ഇന്ത്യ വിജയിച്ച ചേസിങ് മത്സരങ്ങളിൽ മാത്രം കോലി 114 മത്സരങ്ങളിൽ നിന്ന് 89.95 ശരാശരിയിൽ 6,477 റൺസ് നേടിയിട്ടുണ്ട്.

ന്യൂസീലൻഡിനെതിരെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്ങിന്റെ റെക്കോഡിനൊപ്പവും (1,971 റൺസ്) കോഹ്‌ലിയെത്തി. പോണ്ടിങ് 50 ഇന്നിങ്സുകളിൽ നിന്നാണ് ഈ നേട്ടത്തിലെത്തിയതെങ്കിൽ കോഹ്‌ലിക്ക് ഇതിനായി 37 ഇന്നിങ്സുകൾ മാത്രമാണ് വേണ്ടിവന്നത്. ഒപ്പം, ഏകദിനത്തിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത് 13,000 റൺസ് പിന്നിടുന്ന ആദ്യ താരമെന്ന ബഹുമതിയും കോഹ്‌ലി സ്വന്തമാക്കി. 251 ഇന്നിങ്സുകളിൽ നിന്ന് 61.61 ശരാശരിയിൽ 13,062 റൺസാണ് ഈ ബാറ്റിങ് പൊസിഷനിൽ കോഹ്‌ലിയുടെ സമ്പാദ്യം. ഈ വർഷം കളിച്ച 10 ഏകദിന ഇന്നിങ്സുകളിൽ നിന്ന് രണ്ടു സെഞ്ച്വറിയും നാലു ഫിഫ്റ്റിയുമടക്കം 626 റൺസാണ് വിരാടിന്റെ അക്കൗണ്ടിലുള്ളത്.

മഴ മൂലം തടസ്സപ്പെട്ട അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ന്യൂസീലൻഡിനെ ഇന്ത്യ അനായാസം കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡിനെ 185 റൺസിന് ഇന്ത്യ പുറത്താക്കുകയായിരുന്നു. നാലു വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിങ്ങിന്റെ നേതൃത്വത്തിൽ ഗുർനൂർ ബ്രാർ (3/44), അൻഷുൽ കംബോജ് (2/22) എന്നിവരാണ് കിവീസിനെ തകർത്തത്. തുടർന്ന് മഴമൂലം പുനർനിശ്ചയിച്ച 32 ഓവറിൽ 143 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ, വിരാട് കോഹ്‌ലിയുടെ അഗ്രസീവ് ഇന്നിങ്സിന്റെ കരുത്തിൽ വിജയം സ്വന്തമാക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Virat Kohli Surpasses Sachin Tendulkar's World Record for Most Runs in ODI Chases
Next Story