Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightറിക്കി പോണ്ടിങ്ങിനെ...

റിക്കി പോണ്ടിങ്ങിനെ മറികടന്ന് കോഹ്ലി, കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച അഞ്ചാമത്തെ താരം

text_fields
bookmark_border
Virat Kohli
cancel
camera_alt

വിരാട് കോഹ്ലി

കാർഡിഫ്: സൂപ്പർതാരം വിരാട് കോഹ്‌ലി കരിയറിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. ആസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്ങിനെ മറികടന്ന് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ കളിച്ച അഞ്ചാമത്തെ താരമായി കോഹ്‌ലി.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ കളിക്കാനിറങ്ങിയതോടെയാണ് താരം ഈ നേട്ടത്തിൽ എത്തിയത്. ഇതോടെ താരത്തിന്‍റെ അന്താരാഷ്ട്ര മത്സരങ്ങളുടെ എണ്ണം 561 ആയി. പോണ്ടിങ് 560 മത്സരങ്ങളാണ് കളിച്ചത്. 664 മത്സരങ്ങൾ കളിച്ച ഇതിഹാസ താരം സചിൻ തെണ്ടുൽക്കറാണ് പട്ടികയിൽ ഒന്നാമത്. ശ്രീലങ്കയുടെ മഹേള ജയവർധന (652 മത്സരങ്ങൾ, കുമാർ സംഗക്കാര (594), സനത് ജയസൂര്യ (586) എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിൽ.

മത്സരത്തിൽ അർധ സെഞ്ച്വറി നേടിയാണ് കോഹ്ലി പുറത്തായത്. 66 പന്തിൽ 65 റൺസെടുത്തു. ജോഫ്ര ആർച്ചറിന്‍റെ പന്തിൽ പുൾഷോട്ടിന് ശ്രമിച്ച കോഹ്ലിയുടെ ബാറ്റിന്‍റെ ടോപ് എഡ്ജിൽ തട്ടി ഉയർന്നു പൊങ്ങിയ പന്ത് തേഡ് മാനിലുണ്ടായിരുന്ന ആദിൽ റഷീദ് കൈയിലൊതുക്കി. ആദ്യ ഏകദിനത്തിലും ആർച്ചറുടെ പന്തിലാണ് താരം പുറത്തായത്. രോഹിത് ശർമക്കൊപ്പം (26 റൺസ്) 60 റൺസിന്റെയും ശ്രേയസ് അയ്യർക്കൊപ്പം 67 റൺസിന്റെയും കൂട്ടുകെട്ടുണ്ടാക്കിയാണ് കോഹ്ലി മടങ്ങിയത്.

അർധ സെഞ്ച്വറി പ്രകടനത്തോടെ മറ്റൊരു നേട്ടം കൂടി കോഹ്‌ലി സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരെ ഏകദിനത്തിൽ 14ാം തവണയാണ് താരം 50 പ്ലസ് റൺസ് നേടുന്നത്. ഇതോടെ താരം വെസ്റ്റിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സിനൊപ്പം എത്തി. 15 തവണ ഈ നേട്ടം കൈവരിച്ച കുമാർ സംഗക്കാര മാത്രമാണ് ഇനി കോഹ്‌ലിക്ക് മുന്നിലുള്ളത്.

നിലവിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 40 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുത്തിട്ടുണ്ട്. രോഹിത് ശർമ (47 പന്തിൽ 26), നായകൻ ശുഭ്മൻ ഗിൽ (30 പന്തിൽ 31), ഇഷാൻ കിഷൻ (എട്ടു പന്തിൽ ഒന്ന്), വാഷിങ്ടൺ സുന്ദർ (അഞ്ചു പന്തിൽ രണ്ട്), അക്ഷർ പട്ടേൽ (അഞ്ചു പന്തിൽ ഒന്ന്), ശിവം ദുബെ (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 64 റൺസുമായി ശ്രേയസ്സും ഏഴു റൺസുമായി ഗുർനൂർ ബ്രാറുമാണ് ക്രീസിൽ. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കാനാകും. ആദ്യ കളിയിൽ ഇന്ത്യ ആറു വിക്കറ്റിന് ജയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ricky PontingVirat Kohli
News Summary - Virat Kohli breaks Ricky Ponting's record
Next Story