Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightലോകക്രിക്കറ്റിൽ ആദ്യം;...

ലോകക്രിക്കറ്റിൽ ആദ്യം; തിളക്കമാർന്ന റെക്കോഡുമായി കോഹ്​ലി

text_fields
bookmark_border
virat kohli
cancel

മുംബൈ: ക്രിക്കറ്റിന്‍റെ ഓരോ ഫോർമാറ്റിലും 50 അന്താരാഷ്ട്ര വിജയങ്ങൾ നേടിയ ആദ്യ കളിക്കാരൻ എന്ന റെക്കോഡ്​ ഇന്ത്യൻ ടെസ്റ്റ്​ ടീം നായകൻ വിരാട്​ കോഹ്​ലി സ്വന്തമാക്കി. മുംബൈയിൽ ന്യൂസിലൻഡിനെതിരെ കോഹ്​ലിയുടെ 50ാം ടെസ്റ്റ്​ വിജയമായിരുന്നു. 50 ടെസ്റ്റ്​ വിജയങ്ങൾക്കൊപ്പം 153ഏകദിനങ്ങളിലും 59 ട്വന്‍റി20 വിജയങ്ങളിലും കോഹ്​ലി പങ്കാളിയായിട്ടുണ്ട്​.

കാൺപൂരിൽ നടന്ന ആദ്യ ടെസ്റ്റിൽ നിന്ന്​ വിശ്രമമെടുത്ത കോഹ്​ലി രണ്ടാം ടെസ്റ്റിൽ ടീമിന്‍റെ കടിഞ്ഞാൺ ഏറ്റെടുത്തിരുന്നു. വാങ്കഡെ സ്​റ്റേഡിയത്തിൽ റൺസ്​ അടിസ്​ഥാനത്തിലെ ടീമിന്‍റെ ഏറ്റവും വലിയ വിജയമാണ് (372 റൺസ്​)​ ഇന്ത്യ കുറിച്ചത്​.

സ്വന്തം മണ്ണിലെ ഇന്ത്യയുടെ തുടർച്ചയായ 14ാം പരമ്പര വിജയമാണിത്​. അതോടൊപ്പം ലോകടെസ്റ്റ്​ ചാമ്പ്യൻഷിപ്പ്​ ഫൈനലിൽ തങ്ങളെ തോൽപിച്ച കിവീസിനെ മറികടന്ന്​ ഐ.സി.സി ടെസ്റ്റ്​ റാങ്കിങ്ങിൽ ഒന്നാം സ്​ഥാനം തിരിച്ചുപിടിക്കാനും കോഹ്​ലിക്കും സംഘത്തിനുമായി.

ഇന്ത്യയിലെ കോഹ്​ലിയുടെ തുടർച്ചയായ 11ാം ടെസ്റ്റ്​ പരമ്പര വിജയമാണിത്. സ്വന്തം മണ്ണിൽ ന്യൂസിലൻഡിനെതിരെ തുടർച്ചയായി നാലാം തവണയാണ്​ ഇന്ത്യ പരമ്പര സ്വന്തമാക്കുന്നത്​. 1988 ലാണ്​ കിവീസ്​ അവസാനമായി ഇന്ത്യയിൽ ഒരു ടെസ്റ്റ്​ വിജയിച്ചത്​.

കാൺപൂരിൽ നടന്ന ആവേശകരമായ ഒന്നാം ടെസ്റ്റ്​ സമനിലയിൽ പിരിഞ്ഞിരുന്നു. അഞ്ചാം ദിവസത്തെ മൂന്നാം സെഷനിൽ 52 പന്തുകൾ പിടിച്ചുനിന്ന കിവീസിന്‍റെ രചിൻ രവീന്ദ്രയും അജാസ്​ പ​േട്ടലുമാണ്​ ഇന്ത്യയിൽ നിന്ന്​ ജയം തട്ടിയകറ്റിയത്​.

എന്നാൽ മുംബൈ ടെസ്റ്റിന്‍റെ നാലാം ദിനം ആദ്യ സെഷനിൽ വെറും 43 മിനിറ്റിൽ ഇന്ത്യ മത്സരം അവസാനിപ്പിച്ചു. അഞ്ചിന്​ 140 റൺസെന്ന നിലയിൽ പാഡുകെട്ടിയിറങ്ങിയ കിവികൾ 167ന്​ കൂടാരം കയറി. ​ഇന്ത്യക്കായി ജയന്ത്​ യാദവും ആർ. അശ്വിനും നാലുവിക്കറ്റ്​ വീതം വീഴ്​ത്തി. അക്​സർ പ​േട്ടൽ ഒരു വിക്കറ്റെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs New ZealandVirat Kohli
News Summary - Virat Kohli become first player with 50 international wins in each format
Next Story