Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; കോഹ്ലിക്കും ധോണിക്കും ക്ഷണം

text_fields
bookmark_border
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; കോഹ്ലിക്കും ധോണിക്കും ക്ഷണം
cancel

മുംബൈ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ഇന്ത്യയുടെ സൂപ്പർതാരം വിരാട് കോഹ്ലിക്കും മുൻ നായകൻ എം.എസ്. ധോണിക്കും ക്ഷണം. ഭാര്യ അനുഷ്‌ക ശര്‍മക്കൊപ്പമാണ് കോഹ്ലി ക്ഷണക്കത്ത് സ്വീകരിച്ചത്. ക്ഷണക്കത്ത് സ്വീകരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ആര്‍.എസ്.എസ് നേതാവ് ധനഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം റാഞ്ചിയിലെ വീട്ടിലെത്തിയാണ് ധോണിക്ക് കത്ത് നല്‍കിയത്. മുംബൈയിലെ വീട്ടിലെത്തിയാണ് കോഹ്ലിക്കും അനുഷ്കക്കും ക്ഷണക്കത്ത് കൈമാറിയത്. ഇതിഹാസ താരം സചിന്‍ തെണ്ടുല്‍ക്കറിന് നേരത്തെ ക്ഷണക്കത്ത് നല്‍കിയിരുന്നു.

ജനുവരി 22നാണ് അയോധ്യയില്‍ പ്രതിഷ്ഠാ ചടങ്ങ്. രജനീകാന്ത്, രണ്‍ബീര്‍ കപുര്‍, ആലിയ ഭട്ട്, ജാക്കി ഷറഫ്, മകന്‍ ടൈഗര്‍ ഷറഫ് തുടങ്ങി നിരവധി പേർക്ക് ഇതിനകം ‍ക്ഷണക്കത്ത് കൈമാറിയിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Virat Kohli, Anushka Sharma invited for 'Pran Pratistha' ceremony of Ram Mandir
Next Story