Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തലച്ചോറില്‍ രക്തം കട്ടപിടിച്ചു; കാംബ്ലിയുടെ ആരോഗ്യനില ഗുരുതരം

text_fields
bookmark_border
തലച്ചോറില്‍ രക്തം കട്ടപിടിച്ചു; കാംബ്ലിയുടെ ആരോഗ്യനില ഗുരുതരം
cancel

മുംബൈ: ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം വിനോദ് കാബ്ലിയുടെ തലച്ചോറല്‍ രക്തം കട്ടപിടിച്ചെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വിശദമായ പരിശോധനയിലണ് ഇക്കാര്യം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് താനെയിലെ സ്വകാര്യ ആശുപത്രിയില്‍ കാബ്ലിയെ പ്രവേശിപ്പിച്ചത്. കാംബ്ലിയുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നും ചൊവ്വാഴ്ച കൂടുതല്‍ പരിശോധകള്‍ നടത്തുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

52കാരനായ കാംബ്ലിക്ക് വിവിധ ആരോഗ്യ പ്രശ്‌നങ്ങളുള്ളതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കാംബ്ലിയും ബാല്യകാല സുഹൃത്തും ക്രിക്കറ്റ് ഇതിഹാസവുമായ സചിന്‍ തെന്‍ഡുല്‍ക്കറും തമ്മിലുള്ള അപൂര്‍വ കൂടിക്കാഴ്ചയുടെ വിഡിയോ അടുത്തിടെ വൈറലായിരുന്നു. കുട്ടിക്കാലത്ത് ഇരുവരുടെയും പരിശീലകനായിരുന്ന രമാകാന്ത് അചരേക്കറുടെ സ്മാരക അനാച്ഛാദന ചടങ്ങിലാണ് കുട്ടിക്കാല ചങ്ങാതിമാര്‍ വീണ്ടും കണ്ടുമുട്ടിയത്.

അന്ന് വിഡിയോയിലും 52കാരനായ കാംബ്ലി ഏറെ അവശനായാണ് കാണപ്പെട്ടത്. കഴിഞ്ഞമാസവും താരത്തെ മൂത്രാശയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2013ല്‍ രണ്ടു തവണ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായിരുന്ന കാംബ്ലിക്ക് അന്ന് സചിനാണ് ചികിത്സക്കുള്ള സഹായം നല്‍കിയത്.

മോശം ഫോമിനെ തുടര്‍ന്ന് ക്രിക്കറ്റില്‍നിന്ന് കളമൊഴിഞ്ഞ കാംബ്ലിയെ, വഴിവിട്ട ജീവിതം വലിയ സാമ്പത്തിക പ്രയാസത്തിലാക്കി. അമിത മദ്യപാനം കാരണം ഗുരുതര ആരോഗ്യപ്രശ്‌നങ്ങളും താരം നേരിടുന്നുണ്ട്. താരത്തിന്റെ ആരോഗ്യ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും ആവശ്യമായ പരിശോധനകള്‍ നടത്തുന്നതിനും ഡോക്ടര്‍മാരുടെ ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

ഏതാനും വര്‍ഷങ്ങളായി കാംബ്ലിയുടെ മാനസികാരോഗ്യം ക്ഷയിക്കുകയും താരം മാനസികമായി ദുര്‍ബലനാകുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കാംബ്ലിയെ ഇങ്ങനെയൊരു അവസ്ഥയില്‍ സചിനൊപ്പം കണ്ടതിന്റെ നിരാശയും സങ്കടവും ആരാധകര്‍ അന്ന് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. തൊട്ടുപിന്നാലെ മുന്‍ താരങ്ങളായ കപില്‍ ദേവും സുനില്‍ ഗവാസ്‌കറും കാംബ്ലിക്ക് സഹായവാഗ്ദാനം ഉറപ്പ് നല്‍കി രംഗത്തുവന്നു.

ഒരുമിച്ച് കളി തുടങ്ങിയിട്ടും സചിന്‍ ക്രിക്കറ്റിലെ ഇതിഹാസമായി വളര്‍ന്നപ്പോള്‍, മികച്ച അരങ്ങേറ്റം കുറിച്ചിട്ടും പതിയെ കാംബ്ലി ക്രിക്കറ്റിന്റെ വെള്ളിവെളിച്ചത്തില്‍നിന്ന് ഓര്‍മയിലേക്ക് പതിക്കുകയായിരുന്നു. ടെസ്റ്റില്‍ തുടര്‍ച്ചയായ രണ്ടു ഇരട്ട സെഞ്ച്വറികള്‍ നേടിയ താരത്തെ, ഒരുവേള സചിനേക്കാള്‍ കേമനായാണ് ക്രിക്കറ്റ് ലോകം വാഴ്ത്തിയിരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vinod Kambli has clots in brain, reveals doctor after medical examinations
Next Story