Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആർ.സി.ബിയുടെ...

ആർ.സി.ബിയുടെ സിംഹക്കുട്ടികൾക്ക് അഭിനന്ദനങ്ങൾ; ഐ.പി.എൽ വിജയത്തിൽ ആശംസയറിയിച്ച് വിജയ് മല്യ

text_fields
bookmark_border
ആർ.സി.ബിയുടെ സിംഹക്കുട്ടികൾക്ക് അഭിനന്ദനങ്ങൾ; ഐ.പി.എൽ വിജയത്തിൽ ആശംസയറിയിച്ച് വിജയ് മല്യ
cancel

അഹമ്മദാബാദ്: ഐ.പി.എൽ സീസണിൽ തുടർച്ചയായ രണ്ടാം തവണയും വിജയം നേടിയ റോയൽ ചലഞ്ചേഴ്സ് ബഗളൂരുവിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ടീം ഉടമ വിജയ് മല്യ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് ആർസിബി കിരീടം നിലനിർത്തിയതിന് പിന്നാലെയാണ് മല്യ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ ആഹ്ളാദം പങ്കുവെച്ചത്.

കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ വിരാട് കോലിയുടെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ ആർ.സി.ബി ഗുജറാത്ത് ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തിൽ മറികടന്നിരുന്നു. ഇതോടെ മുംബൈ ഇന്ത്യൻസിനും ചെന്നൈ സൂപ്പർ കിങ്സിനും ശേഷം തുടർച്ചയായി ഐ.പി.എൽ കിരീടം നേടുന്ന മൂന്നാമത്തെ ടീമായി ആർ.സി.ബി മാറിയിരിക്കുകയാണ്.

ആർ.സി.ബി ആർ.സി.ബി അഭിനന്ദനങ്ങൾ. തുടർച്ചയായി രണ്ടാംതവണയും ഐ.പി.എൽ ചാമ്പ്യൻമാരായി. നമ്മുടെ സിംഹക്കുട്ടികൾ ഉച്ചത്തിൽ അലറി, ഞങ്ങൾക്ക് വളരെ അഭിമാനം ഉണ്ട്. വളരെ നന്നായിട്ടുണ്ട് സുന്ദരന്മാരെ എന്നാണ് വിജയ് മല്യ തന്‍റെ എക്സ് അക്കൗണ്ടിൽ കുറിച്ചത്.

2008-ൽ ഐ.പി.എല്ലിന്റെ തുടക്കകാലത്ത് മല്യ കെട്ടിപ്പടുത്ത ഫ്രാഞ്ചൈസി ഇന്ന് ലീഗിലെ ഏറ്റവും മൂല്യമുള്ള ടീമായി മാറിയിരിക്കുകയാണ്. വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ വർഷം തങ്ങളുടെ കന്നി കിരീടം ചൂടിയ ബംഗ്ലൂരു, ഈ വർഷവും ആധിപത്യം തുടർന്നുകൊണ്ട് കപ്പ് നിലനിർത്തുകയായിരുന്നു. എന്നാൽ, വായ്പ തട്ടിപ്പിൽ വിജയ് മല്യ രാജ്യം വിട്ടതോടെ 2016ൽ ബി.സി.സി.ഐ ടീമിന്റെ ഉടമയെന്ന സ്ഥാനത്ത് നിന്ന് മല്യയെ നീക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijay MallyaRCBsocial media postIPL 2026
News Summary - Vijay Mallya congratulates RCB's Lions; Former team owner pours in praise for IPL victory
Next Story